Kottayam Local

കുടമാളൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം



കോട്ടയം: കുടമാളൂര്‍ അമ്പാടിക്കവലയില്‍ സിപിഎമ്മിന്റെ യോഗ സ്ഥലത്തേക്ക് ആര്‍എസ്എസ്,ബിജെപി  പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സീതാറം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചു അയ്മനം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പാടിക്കവലയില്‍ നടന്ന യോഗത്തിലാണ് സംഘര്‍ഷം ഉണ്ടായത്.ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം.  യോഗം അവസാനിക്കാന്‍ പോകുന്ന സമയത്ത് ഒരു സംഘം ആര്‍എസ്എസ്,ബിജെപി പ്രര്‍ത്തകര്‍ കൈയില്‍ മാരകായുധങ്ങളുമായി വേദിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു.ഇത് പാര്‍ട്ടി പ്രര്‍ത്തകര്‍ തടഞ്ഞു. ഇതോടെ  സംഘര്‍ഷവും വാഗ്‌വാദവും ഉണ്ടായി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈഎസ്പി സക്കറിയ മാത്യവിന്റെ നേതൃത്വത്തില്‍ വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നടക്കം വന്‍ പോലിസ് സംഘവും സ്ഥലത്തെത്തി.സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രാത്രിയും പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it