കുടക് അക്രമം; ജുഡീഷ്യല്‍ അന്വേഷണം വേണം: മുസ്‌ലിം ഓര്‍ഗനൈസേഷന്‍

മടിക്കേരി: ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുടക് ജില്ലയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കുടക് ജില്ലാ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ടിപ്പു ജന്മദിനം ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധസമരം നടത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. കുടകിലെ രണ്ട് എംഎല്‍എമാരും എംപിയും നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ അക്രമികള്‍ക്കു സഹായകരമായി. വിഎച്ച്പി പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി അക്രമം നടത്തിയപ്പോള്‍ കാഴ്ചക്കാരായി നിന്ന പോലിസ് ഇപ്പോള്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണു സ്വീകരിക്കുന്നത്. പരിശോധനയുടെ പേരില്‍ പുരുഷന്‍മാരില്ലാത്ത സമയം വീടുകളില്‍ക്കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ഉപദ്രവിക്കുന്നു. നീതിലഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ മജീദ് കൊടലിപ്പേട്ട, അഫ്‌സല്‍ കൊടലിപ്പേട്ട, മന്‍സൂര്‍ അഹ്മദ്, കെ ആദം, നസീര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it