malappuram local

കുടക്കിടയില്‍ കോണി കുടുങ്ങിപോലും...!

തിരഞ്ഞെടുപ്പു കാലമല്ലേ, കുടക്കിടയിലല്ല കുടത്തിനിടയിലും കോണി കുടുങ്ങും. സാഹിബേ, ഇതുവല്ലാത്തൊരു കോണി തന്നെ. വെറുതെ പറയുകയല്ല.
കുടക്കിടയില്‍ ശരിക്കും കോണി കുടുങ്ങി. കൊണ്ടോട്ടി അങ്ങാടിക്കു സമീപമുള്ള ഒരു വാര്‍ഡിലാണ് ഈ ഊരാക്കുടുക്ക് വന്നുപെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താ കുടയ്ക്കും കോണിക്കുമിടയില്‍ കാര്യമെന്നു ചോദിക്കരുത്. കാര്യമങ്ങ് നേരെ പറയാം. മലപ്പുറത്തെ പ്രമുഖ യുവമാധ്യമ പ്രവര്‍ത്തകനാണ് കുടക്കിടയില്‍ കോണി കയറ്റിയത്. 'പഹയാ, ഇജ്ജ് അതു െചയ്യും അതിലപ്പുറവും ചെയ്യും, ജ്ജ് മറ്റേ പാര്‍ട്ടിക്കാരനല്ലെ' ഓന്‍ ചെയ്ത പണി േകക്കണോ. പുള്ളിക്കാരന്‍ ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമൊക്കെയാണ്.
തിരഞ്ഞെടുപ്പു കാലമാവുമ്പോള്‍ കോണി, അരിവാള്‍, കൈപ്പത്തി എന്നുവേണ്ട കുട മുതല്‍ കുടം വരെയുള്ള ഏതു ചിഹ്നക്കാര്‍ക്കും വോട്ടര്‍മാരെ ഇളക്കിമറിക്കുന്ന ഒന്നാന്തരം തിരഞ്ഞെടുപ്പു ഗാനം എഴുതി സംഗീതം പകര്‍ന്നു നല്‍കും. മല്‍സരിക്കുന്ന വാര്‍ഡും പേരും ചിഹ്നവും വാട്‌സപ്പില്‍ മെസ്സേജ് ചെയ്തു കഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ പാട്ട് ഞമ്മള് റെഡിയാക്കി തരും.
കാക്കത്തൊളളായിരം പേര്‍ തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ഇവര്‍ക്കൊക്കെ പാട്ടും കൂത്തും വേണം. ഊണും ഉറക്കവുമൊഴിച്ച് പാട്ടെഴുതുന്നതിനിടെ ഇടയ്‌ക്കൊക്കെ നേരത്തെ തയ്യാറാക്കിവച്ചതില്‍ ചിഹ്നത്തിലും പേരിലും ചില്ലറ മാറ്റംവരുത്തി കോപ്പിയെടുത്തു നല്‍കല്‍ സ്വാഭാവികം. ഈ കോപ്പിക്കിടയില്‍ പറ്റിയ സംഭവമാണിത്. ഇങ്ങനെ കോപ്പി, പേസ്റ്റ് പാട്ടുകിട്ടിയത് കോണിക്കെതിരേ മല്‍സരിക്കുന്ന കുട ചിഹ്നക്കാരനാണ്. എങ്ങനെയുണ്ടാവും പുകില്...? കോണി ചിഹ്നക്കാരന് ഈണം നല്‍കി തയ്യാറാക്കിയ പാട്ട് കോണി മാറ്റി കുടകയറ്റി ഒന്നാന്തരം പുതിയ പാട്ടാക്കി. കിട്ടിയ പാട്ടുമായി വാര്‍ഡിലേയ്‌ക്കോടിയ കുടക്കാരന്‍ നാല്‍പത്തിരണ്ടായിരം വാട്‌സ് ശബ്ദത്തില്‍ തന്നെ പാട്ടിട്ടു. വോട്ടര്‍മാര്‍ ഇളകിത്തുടങ്ങി. ഇളകുന്നതിനിടയിലേയ്ക്കിതാ കുടവരേണ്ടിടത്ത് കോണി കയറിയിരിക്കുന്നു. ഇത് ഞമ്മക്ക് സഹിക്ക്വോ. അപ്പത്തന്നെ പാട്ട് ഓഫാക്കി. എന്നിട്ട് ഫോണെടുത്ത് പാട്ട് തന്നോനെ ഒറ്റവിളി. എടാ, പഹയാ, ജ്ജ് കൊടക്കിടയില്‍ കോണി കയറ്റീ...ലേ...? കാര്യമറിഞ്ഞപ്പോഴാവട്ടെ പഹയന്റെ കണ്ണും തള്ളി.
Next Story

RELATED STORIES

Share it