palakkad local

കുഞ്ഞു മനസ്സുകളെ അറിവിന്‍ നിറകുടങ്ങളാക്കി മൂച്ചിക്കല്‍ സ്‌കൂളില്‍ ചോദ്യമഴ മല്‍സരം

എടത്തനാട്ടുകര: പൊതുവിജ്ഞാനവും വായനാ ശീലവും വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളെ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ മന്ത്രിസഭയിലെവിദ്യഭ്യാസവകുപ്പിന്കീഴില്‍ആരംഭിച്ച ചോദ്യമഴ പെരുമഎടത്തനാട്ടുകരമൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂളിന് സ്വന്തം. കുഞ്ഞു മനസുകളെ അറിവിന്റെ പുതിയമേഖലകള്‍ കീഴടക്കാന്‍ സഹായിക്കുന്ന ഈ തുടര്‍മത്സര പരിപാടിക്കായി പ്രത്യേകംതയ്യാറാക്കിയചോദ്യമഴ നോട്ടീസ്‌ബോര്‍ഡില്‍വ്യത്യസ്തവിഷയങ്ങളിലെഅഞ്ച്‌ചോദ്യങ്ങള്‍മൂന്ന്ആഴ്ചയിലൊരിക്കല്‍എഴുതി പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങള്‍സ്‌കൂള്‍വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും പോസ്റ്റ്‌ചെയ്യും.ഉത്തരം നിക്ഷേപിക്കാനായി പ്രത്യേകംചോദ്യമഴ പെട്ടിയുംസ്ഥാപിച്ചിരിക്കുന്നു.
നറുക്കെടുപ്പ് ദിനത്തില്‍ഉത്തരപ്പേപ്പറുകളില്‍ നിന്നും ശരിയുത്തരംഎഴുതിയഅഞ്ച് പേരെ പരസ്യനറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു.വിജയികളുടെഫോട്ടോയും പേരുവിവരങ്ങളുംസ്‌കൂള്‍വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും GlpsEdathanattukaraMoochikkal എന്ന ഫേസ് ബുക്ക് പേജിലും പോസ്റ്റ്‌ചെയ്യും. സ്‌കൂളിലെ പൊതുചടങ്ങുകളില്‍വച്ച്‌വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യുന്നു. പ്രീപ്രൈമറിമുതല്‍ നാലാം ക്ലാസുവരെ ക്ലാസുകളിലെ പി മുഹമ്മദ് ഫസ്മില്‍, സി അബൂഷഹല്‍, എസ് ഭൂവന, ഒ അന്‍സില്‍, എ ആദില്‍ മോഹന്‍, പി ഫത്തിമത്ത് ഫിദ, കെ സ്‌നേഹ, പി ആദര്‍ശ്, കെ ഷിയ, എം ടി അഞ്ജന സുജിത്ത്, പി ഫസ്മില്‍, പി അമന്‍ സലാം, സന ഫാതിമ, കെ ഹിമ, നിഷ്ബ, പി ഫഹ്മിന്‍ ഫറാസ്,കെ അന്‍ഷിഫ, പി ഫഹദ്, പി സന്‍ഹ ഷെറിന്‍, എം അയന, വി അല്‍ഫിദ, കെ റിന്‍ഷിദ, സി കെ അമ്യത, ഒ ഷഹല, ടി കെ ബാസില്‍, ഇ റിസ, കെ ബിനിഷ, എം. ഷത, അനഘ കൃഷ്ണ ചോദ്യമഴ വിജയികളായി. ചോദ്യമഴ പ്രവര്‍ത്തനങ്ങള്‍ക്ക്‌ഹെഡ്മിസ്ട്രസ് എ സതീദേവി, അധ്യാപകരായ പി അബ്ദുസ്സലാം, സി മുസ്തഫ, മന്ത്രിസഭാംഗങ്ങള്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it