കുഞ്ഞു ഐലന്റെ കാര്‍ട്ടൂണ്‍; ഷാര്‍ലി ഹെബ്ദോ വാരികയ്‌ക്കെതിരേ ജോര്‍ദാന്‍ രാജ്ഞി

അമ്മാന്‍: യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സിറിയന്‍ അഭയാര്‍ഥി കുഞ്ഞ് ഐലന്‍ കുര്‍ദിയെ ആക്ഷേപിക്കുന്ന വിധം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി ഹെബ്ദോയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജോര്‍ദാന്‍ രാജ്ഞി റാനിയ.
ജര്‍മന്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന വ്യക്തിയായാണ് കാര്‍ട്ടൂണില്‍ ഐലന്‍ കുര്‍ദിയെ അവതരിപ്പിച്ചിട്ടുള്ളത്. 'കുഞ്ഞ് ഐലന്‍ വളര്‍ന്നാല്‍ ആരായിത്തീരും? ജര്‍മനിയില്‍ ഒരു കടന്നുപിടിത്തക്കാരനായോ?' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ മുതിര്‍ന്ന ഐലന്‍ ഒരു സ്ത്രീയെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രീകരിച്ചത്. ജീവിച്ചിരുന്നെങ്കില്‍ ഐലന്‍ ഒരു ഡോക്ടറോ അധ്യാപകനോ സ്‌നേഹനിധിയായ ഒരു രക്ഷിതാവോ ആവുമായിരുന്നെന്ന് റാനിയ പറഞ്ഞു.
ഫ്രഞ്ച് കാര്‍ട്ടൂണ്‍ മാഗസിന്റെ നടപടിക്കെതിരേ ലോക വ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും കാര്‍ട്ടൂണ്‍ നിശിത വിമര്‍ശനത്തിന് ഇരയായി. കാനഡയില്‍ അഭയം തേടിയ ഐലാന്റെ ബന്ധുക്കള്‍ സംഭവത്തെ അറപ്പുളവാക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it