Pravasi

കുഞ്ഞുങ്ങള്‍ക്കുള്ള ടൊമ്മി ടിപ്പീ സിപ്പി കപ്പുകള്‍ പിന്‍വലിച്ചു



ദോഹ: കുഞ്ഞുങ്ങള്‍ക്ക് പാനീയം നല്‍കാന്‍ ഉപയോഗിക്കുന്ന ടൊമ്മി ടിപ്പി സിപ്പി കപ്പുകള്‍ ഖത്തര്‍ ധന വാണിജ്യ മന്ത്രാലയം പിന്‍വലിച്ചു. 2014നും 2016നും ഇടയില്‍ വില്‍പ്പന നടത്തിയ കപ്പുകളാണ് ഇതിന്റെ കുടിക്കുന്ന ഭാഗത്തെ വാല്‍വില്‍ ബാക്ടീരിയകള്‍ വളരാനുള്ള കണക്കിലെടുത്ത് പിന്‍വലിച്ചത്. നാല് മുതല്‍ 12 വരെ മാസമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന കപ്പുകളാണ് പിന്‍വലിച്ചത്. 7, 10 ഔണ്‍സ് കപ്പുകളാണ് ബാധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതെന്ന് അന്താരാഷ്ട്ര റിപോര്‍ട്ടുകളില്‍ പറയുന്നത്. ഫസ്റ്റ് സിപ്‌സ് ട്രാന്‍സിഷന്‍ കപ്പ്, ട്രെയ്‌നര്‍ സിപ്പീ കപ്പ്, സിപ്പീ കപ്പ്, സ്‌പോര്‍ട്ടി ബോട്ടില്‍, ഇന്‍സുലേറ്റഡ് സ്വിഗിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നത്. കപ്പിന്റെ വണ്‍ പീസ് വാല്‍വില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് പ്രശ്‌നത്തിന് കാരണം. തുടര്‍ച്ചയായി ക്ലീന്‍ചെയ്യാത്തതും നനവോട് കൂടി സൂക്ഷിക്കുന്നതുമാണ് ഇതിന് കാരണമെന്ന് കമ്പനി പറയുന്നു.
Next Story

RELATED STORIES

Share it