കുഞ്ഞുങ്ങളുടെ കൊല; മാതാവ് കുറ്റം സമ്മതിച്ചു

ബര്‍ലിന്‍: ജര്‍മനിയിലെ ബെവേറിയന്‍ നഗരമായ വാളെന്‍ഫെല്‍സിലെ അപാര്‍ട്ട്‌മെന്റില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് കുറ്റക്കാരിയെന്നു സ്ഥിരീകരിച്ചു. തന്റെ എട്ടു കുഞ്ഞുങ്ങളെയും താനാണ് കൊലപ്പെടുത്തിയതെന്ന് 45കാരിയായ മാതാവ് സമ്മതിച്ചു. പേരു വെളിപ്പെടുത്താത്ത വനിത അറസ്റ്റിലായതിനു ശേഷം കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് അപ്പര്‍ ഫ്രാങ്കോണിയന്‍ പോലിസ് അറിയിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഒപ്പം അറസ്റ്റിലായ 55കാരനായ പുരുഷനെ കേസെടുക്കാതെ വിട്ടയച്ചു.
തുണിയിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് മരിച്ചതെന്നും ഇവരുടെ പിതാവ് ആരാണെന്നും അന്വേഷിച്ചുവരുകയാണെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it