thrissur local

'കുഞ്ഞുകൈകൡ കോഴിക്കുഞ്ഞ്' സ്‌കൂള്‍ തല വിതരണോദ്ഘാടനം

കൊടുങ്ങല്ലൂര്‍: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന “കുഞ്ഞുകൈകൡ കോഴിക്കുഞ്ഞ്’ സ്‌കൂള്‍ തല വിതരണോദ്ഘാടനം ഞയാറാഴ്ച്ച നടക്കും.
കയ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ ശുപാര്‍ശയില്‍ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ രാവിലെ 11നാണ് വിതരണോദ്ഘാടനം നടക്കുകയെന്ന് പ്രധാന അധ്യാപിക പി വി ലിസി ടീച്ചര്‍, പിടിഎ പ്രസിഡന്റ് ഇ വി വേണു, മുഖ്യസംഘാടകരായ പി എ സീതിമാസ്റ്റര്‍, പി എ ഫസീലത്ത് ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി വി ബി ഷെമീറ അറിയിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. പദ്ധതിയോടനുബന്ധിച്ച് സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കോഴികുഞ്ഞുങ്ങളെ നല്‍കും.
Next Story

RELATED STORIES

Share it