കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച മാതാവിന് തടവ്
BY Sumeera SMR6 May 2016 3:44 AM GMT
Sumeera SMR6 May 2016 3:44 AM GMT
ജൊഹാനസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ 19 മാസം പ്രായമുള്ള കുഞ്ഞിനെ 340 ഡോളറിനു വില്ക്കാന് ശ്രമിച്ച മാതാവിന് അഞ്ചു വര്‍ഷം തടവ്. 20കാരിയായ മാതാവിന് വീട്ടുതടങ്കലാണ് കോടതി വിധിച്ചിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷാര്‍ഥം അമ്മയുടെ പേരു പുറത്തുവിട്ടിട്ടില്ല. ഗുംത്രീ എന്ന വെബ്സൈറ്റിലൂടെ കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ വില്ക്കാന് യുവതി പരസ്യം നല്‍കിയത്. അയല്‍വാസി വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ പിടിയിലാവുന്നത്. മനുഷ്യക്കടത്തിന് ജീവപര്യന്തവും പിഴയുമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയെങ്കിലും ഇവരുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോടതി ശിക്ഷയില്‍ ഇളവു വരുത്തുകയായിരുന്നു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT