കുഞ്ഞാലിക്കുട്ടി പത്രിക നല്കി
BY Sumeera SMR27 April 2016 8:08 PM GMT
Sumeera SMR27 April 2016 8:08 PM GMT
വേങ്ങര(മലപ്പുറം): വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ഉപവരണാധികാരി വേങ്ങര ബിഡിഒ ബി ശ്രീബാസ് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിക്ക് എല്‍ഐസി, വാഹനം എന്നിവ ഉള്‍പ്പെടെ 73,12,018.27 രൂപയുടെ ആസ്തിയുണ്ട്. ഭാര്യയുടെ കൈവശം 2.5 ലക്ഷം രൂപയ്ക്കു പുറമേ വിവിധ ബാങ്ക് അക്കൗണ്ടുകള്‍, എല്‍ഐസി, വാഹനം, സ്വര്‍ണം എന്നിവ ഉള്‍പ്പെടെ 2,31,38676.55 രൂപയുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് വില്ലേജിലുള്ള കാരാത്തോട്ടെ ഒരു ഏക്കര്‍ 18 സെന്റ് പുരയിടവും വിവിധ വില്ലേജുകളിലായി 13 ഏക്കര്‍ 22 സെന്റ് കൃഷി ഭൂമിയുണ്ട്. മലപ്പുറം പാണ്ടി ലോഡ്ജിന്റെ മൂന്നിലൊന്ന് പങ്ക്, മേല്‍മുറി, കാരാത്തോട്, എന്നിവിടങ്ങളില്‍ 16,00,000 രൂപയുടെ കെട്ടിടം എന്നിവയും ഭാര്യക്ക് ചുങ്കത്തറ, കോഴിക്കോട് എന്നിവിടങ്ങളില്‍ 60,00,000ത്തിന്റെ കെട്ടിടവുമുണ്ട്. കൂടാതെ, ഭാര്യയുടെ പേരില്‍ കാര്‍, വീട് എന്നിവക്കായി 13,88,802.55 രൂപ വായ്പ എടുത്തതായും പത്രികയില്‍ പറയുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT