kannur local

കുഞ്ഞാമിന വധം: പോലിസ് അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം

ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദിഖ് നഗറില്‍ മെരടന്‍ കുഞ്ഞാമിന മൃഗീയമായി കൊലപ്പെട്ടിട്ട് ഒരു മാസം തികയാറായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. തെളിവുകളോ പ്രതികളെ കുറിച്ച് ഏന്തെങ്കിലും സൂചനകളോ ലഭിക്കാതെ പോലിസ് അന്വേഷണം നിലച്ചമട്ടാണിപ്പോള്‍. കഴിഞ്ഞ മാസം 30നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ഒരാഴ്ച കേസന്വേഷിച്ച പോലിസ് പിന്നെ നിയമസഭാ തിരഞ്ഞെടുപ്പ് പറഞ്ഞ് തല്‍ക്കാലം അന്വേഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പും വോട്ടെണ്ണലും പുതിയ മന്ത്രിസഭാ അധികാരമേല്‍ക്കലും കഴിഞ്ഞിട്ടും അന്വേഷണം പുനരാരംഭിക്കാത്തതില്‍ പ്രദേശത്ത് വന്‍പ്രതിക്ഷേധത്ത ിനിടയാക്കുന്നുണ്ട്.
ഇരിട്ടി ഡിവൈഎസ്പി പി സുദര്‍ശന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ സിഐ ഷിജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ വി മഹേഷ് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തെ മൂന്നുപേര്‍ 30ന് മുറി ഒഴിവാക്കി നാടു വിട്ടിരുന്നു. ഇവരെ കുറിച്ചന്വേഷിക്കാന്‍ അന്വേഷണ സംഘം മധുരയിലും മറ്റും പോയിരുന്നെങ്കിലും യാതൊരു തെളിവുകളും കിട്ടാതെ മടങ്ങുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ പടങ്ങള്‍ ഇരിക്കൂറിലെ സൂപ്പര്‍മാര്‍ക്കറ്റ്, മട്ടന്നൂര്‍ ബസ്സ്റ്റാന്റിലെ സിസിടിവി കാമറയില്‍ നിന്ന് ലഭിച്ചിരുന്നു.അന്വേഷണം ക്രൈം ബ്രാഞ്ചിനെയോ സിബിഐയോ ഏല്‍പ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it