Idukki local

കുഞ്ചിത്തണ്ണി സ്‌കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കുഞ്ചിത്തണ്ണി: ദേവികുളം നിയോജകമണ്ഡലത്തിലെ ഹൈടെക് സ്‌കൂളായി സര്‍ക്കാര്‍ ഏറ്റെടുത്ത കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്‌കൂളിന്റെ വടക്കു ഭാഗത്തു ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്ന കരിങ്കല്‍ ഭിത്തിയാണ് തകര്‍ന്നത്. 35 വര്‍ഷം മുന്‍പാണ് കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്.
15 അടി പൊക്കവും 50 അടിയിലേറെ നീളവുമുണ്ട്. 15 വീട്ടുകാര്‍ ഉപയോഗിച്ചുവന്ന റോഡിലാണ് ഭിത്തി ഇടിഞ്ഞുവീണത്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കുട്ടികള്‍ വിശ്രമസമയം ഈവഴി നടക്കാറുണ്ട്. അവധിക്കാലമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഭിത്തിയുടെ അപകടാവസ്ഥ കാട്ടി സ്ഥലവാസികള്‍ ജില്ലാ കലക്ടര്‍ക്കു നേരത്തേ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിരുന്നില്ല. മതില്‍ നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it