കുംഭമേളയ്ക്കിടെ മിന്നലും മഴയും; ആറു മരണം

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്താ കുംഭമേളയ്ക്കിടെയുണ്ടായ ഇടിമിന്നലിലും കാറ്റിലും പെട്ട് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ശക്തിയായ കാറ്റില്‍ പന്തല്‍ തകര്‍ന്നാണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചത്. മിന്നലേറ്റ് മറ്റൊരു തീര്‍ത്ഥാടകയും മരിച്ചു. പെട്ടെന്നുണ്ടായ മഴയിലും കാറ്റിലും സന്യാസിമാരുടെ കൂടാരങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നും നാല്‍പതോളം പേര്‍ക്കു പരിക്കേറ്റുവെന്നും ഉജ്ജയിന്‍ ജില്ലാ കലക്ടര്‍ കവീന്ദ്ര കിയാവത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it