Sports

കുംബ്ലെ വീണ്ടും ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍; ദ്രാവിഡ് കമ്മിറ്റിയില്‍

ദുബയ്: ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാംതവണയാണ് കുംബ്ലെ ഈ ബഹുമതിക്ക് അര്‍ഹനാവുന്നത്.
ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും ജൂനിയര്‍ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡ് ആദ്യമായി ഐസിസിയില്‍ അംഗമായി. കുംബ്ലെ നയിക്കുന്ന കമ്മിറ്റിയിലെ അംഗമായാണ് ദ്രാവിഡ് ഉള്‍പ്പെട്ടിട്ടുള്ളത്. ദ്രാവിഡിനെക്കൂടാതെ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2012ലാണ് കുംബ്ലെ ആദ്യമായി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് മൂന്നു വര്‍ഷം അദ്ദേഹത്തിന്റെ കരാര്‍ ഐസിസി നീട്ടുകയായിരുന്നു. ദ്രാവിഡും ജയവര്‍ധനെയും ഈ മാസം 31നും ജൂ ണ്‍ ഒന്നിനും നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it