കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ലില്ല; അപ്പീല്‍ നല്‍കുമെന്ന് ബി എ ആളൂര്‍

കൊച്ചി: പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍. നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികളെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ഈ കോടതി തള്ളുകയാണ് ചെയ്തത്. കോടതിയില്‍ ആര്‍ഗ്യുമെന്റ് നോട്ട് നല്‍കിയിരുന്നു. അതിലെ ഒരുഭാഗം പോലും പരിഗണിച്ചില്ല. പ്രതിഭാഗം വാദങ്ങളില്‍ ഒന്നുപോലും വിധിയില്‍ കണക്കാക്കിയിട്ടില്ല. പ്രോസിക്യൂഷന്റെ മൗത്ത് പീസായി മാത്രം കോടതി പ്രവര്‍ത്തിച്ചുവെന്നാണു വ്യക്തമാവുന്നത്. എല്ലാ സാഹചര്യങ്ങളും എതിരാണെന്ന് പ്രതിയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭയന്നാണ് കോടതി പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ നിരപരാധിയെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സൗമ്യ കേസില്‍ കീഴ്‌ക്കോടതിയില്‍ നിന്നും മേല്‍ക്കോടതിയില്‍ നിന്നുമുണ്ടായ വിധി കേരളം കണ്ടതാണ്. വധശിക്ഷ നല്‍കിയ കേസില്‍ മരണം എങ്ങനെ നടന്നുവെന്ന് തെളിയിക്കാന്‍ പോലും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. മേല്‍ക്കോടതി വിധികള്‍ തീര്‍ച്ചയായും ബഹുമാനിക്കുന്നു. പക്ഷേ, നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌ക്കോടതികളെന്നും ബി എ ആളൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it