കീഴ്‌ക്കോടതികളോട് പ്രത്യേക ഉത്തരവിന് നിര്‍ദേശിക്കാനാവില്ല

ന്യൂഡല്‍ഹി: ഒരു പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മേല്‍ക്കോടതികള്‍ക്കാവില്ലെന്ന് സുപ്രിംകോടതി. ഒരു കോടതിയുടെ നീതിന്യായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താന്‍ സുപ്രിംകോടതി ഉള്‍പ്പെടെ ഒരു മേല്‍കോടതിക്കും ആവില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്ന് കീഴ്‌കോടതിക്ക് നിര്‍ദേശം നല്‍കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it