ernakulam local

കീഴില്ലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നു



പെരുമ്പാവൂര്‍: എംസി റോഡ് കീഴില്ലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നടന്നത് മൂന്ന് അപകടങ്ങള്‍. സെന്റ്. തോമസ് സ്‌കൂള്‍ പരിസരത്താണ് സ്ഥിരം അപകടങ്ങളുണ്ടാവുന്നത്. ഇന്നലെ വൈകീട്ടോടെ തൃക്കളത്തൂര്‍ സ്വദേശിയായ ജിദിന്‍(32) എന്ന യുവാവിന്റെ കാര്‍ മറിഞ്ഞെങ്കിലും അധികം പരിക്കില്ലാതെ യുവാവ് രക്ഷപെട്ടിരുന്നു. പാലക്കാട് നിന്ന് വരികയായിരുന്നു ജിദിന്‍. സ്‌കൂള്‍ വിട്ട സമയത്താണ് അപകടം നടന്നതെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.നെടുമ്പശേരിക്ക് പോവുകയായിരുന്ന കാര്‍ ഓട്ടോക്ക് സൈഡ് കൊടുക്കവെ കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ സ്ഥലത്ത് അപകടം വിതച്ച് രണ്ടുപേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇന്നലെ ഒരു ഇരുചക്രവാഹനവും മറിഞ്ഞിരുന്നു. ഇവിടെ ലോറികള്‍ വശം ചേര്‍ത്ത് അനധികൃത പാര്‍ക്കിങ് നടത്തുന്നത് മറ്റു വാഹനങ്ങള്‍ കാണാതെ കാഴ്ച മറയുന്നതായും പരാതിയുണ്ട്. ആറുമാസം മുമ്പ് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് രണ്ടു പേര്‍ മരിച്ചതും ഇവിടെയായിരുന്നു.
Next Story

RELATED STORIES

Share it