Flash News

കീഴാറ്റൂര്‍ സമരം: സിപിഎം നിലപാട് മയപ്പെടുത്തുന്നു

കീഴാറ്റൂര്‍ സമരം: സിപിഎം നിലപാട് മയപ്പെടുത്തുന്നു
X
കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കീഴാറ്റൂരിലെ ബൈപാസിനു പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കും. മേല്‍പ്പാലം നിര്‍മിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.



കീഴാറ്റൂര്‍ വഴി ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചതു പിണറായി വിജയനോ ജി. സുധാകരനോ അല്ല, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. ദേശീയപാത അതോറിറ്റി കണ്ടെത്തുന്ന ഭൂമി ഏറ്റെടുത്തു കൊടുക്കുകയാണു സംസ്ഥാന സര്‍ക്കാരിന്റെ ചുമതല.
ഒരു നന്ദിഗ്രാം ഉണ്ടായെന്നു വിചാരിച്ച് എല്ലായിടത്തും നന്ദിഗ്രാമമാക്കാമെന്നു കരുതേണ്ട. ബൈപാസ് വരാതിരുന്നാല്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്നു പറഞ്ഞു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കും. ത്രിപുരയില്‍ സംഭവിച്ചത് അതാണ്. തെറ്റിധരിക്കപ്പെട്ടവര്‍ തെറ്റിധാരണ മാറ്റി തിരിച്ചു വരണം.
കീഴാറ്റൂര്‍ സമരഭൂമിയാക്കാനാണ് ശ്രമം. പരിസ്ഥിതി സംരക്ഷണം പറഞ്ഞാണ് ഈ സമരം.എന്നാല്‍ പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടാണ് ഹൈവേ നിര്‍മ്മിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ സംരക്ഷിക്കും. സംഘര്‍ഷത്തിനോ സംഘട്ടനത്തിനോ സിപിഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും'–കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it