കീഴാറ്റൂര്‍ വയല്‍ സമരം: മേധാപട്കര്‍ ഇടപെടുന്നു

കണ്ണൂര്‍: വയല്‍നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായ കീഴാറ്റൂര്‍ വയല്‍സമരത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഇടപെടുന്നു. ന്യൂഡല്‍ഹി ജങ്പുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് (എന്‍എപിഎം) പ്രവര്‍ത്തകര്‍ വഴിയാണ് നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്കര്‍ വിവരങ്ങള്‍ തേടിയത്.
ദേശീയപാതാ 66 വികസനത്തിന്റെ ഭാഗമായി ബൈപാസ് നിര്‍മിക്കുമ്പോള്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കു നിവേദനം നല്‍കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. മേധാപട്കര്‍, അരുണാറോയ്, നിഖില്‍ ഡേ, ഡോ. ബിനായക് സെന്‍, സന്ദീപ് പാണ്ഡെ, അഞ്ജലി ഭരദ്വാജ്, മഞ്ജു ഗുപ്ത, സുരേഷ് റാത്തോര്‍, ഡോ. സുനിലാം, ലിംഗരാജ് ആസാദ്, പി ചെന്നയ്യ, ശങ്കര്‍സിങ്, വിളയോടി വേണുഗോപാല്‍, പ്രഫ. കുസുമം ജോസഫ്, ശരത് ചെല്ലൂര്‍, ജോണ്‍ പെരുവന്താനം, വി ഡി മചീന്ദ്രന്‍, പുരുഷന്‍ ഏലൂര്‍, സുരേഷ് ജോര്‍ജ്, ഗൗതം ബന്ദോപാധ്യ, സ്വാതി ദേശായി തുടങ്ങിയ നിരവധി സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒപ്പുവച്ച നിവേദനവുമായാണ് എന്‍എപിഎം പ്രവര്‍ത്തകര്‍ കീഴാറ്റൂരിലെത്തിയത്.
വയല്‍ക്കിളി സമരപ്രവര്‍ത്തകരോടും പ്രദേശവാസികളോടും വിവരങ്ങള്‍ തേടിയ സംഘം വിശദമായ റിപോര്‍ട്ട് മേധാപട്്കര്‍ക്ക് നല്‍കുമെന്ന് അറിയിച്ചു.
Next Story

RELATED STORIES

Share it