Flash News

കീഴാറ്റൂര്‍ ദേശീയപാത:കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

കീഴാറ്റൂര്‍ ദേശീയപാത:കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
X


കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയപാതാ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ബൈപാസ്സിനു വേണ്ടി നൂറുകണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ബൈപാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസേര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ കേന്ദ്രം നിയോഗിച്ചു. മെയ് 3,4 തിയതികളില്‍ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പാതാ അതോറിറ്റി,സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കുമ്മനം രാജശേഖരനെ അറിയിച്ചതാണിക്കാര്യം.
Next Story

RELATED STORIES

Share it