Flash News

സമരം ശക്തമാക്കി വയല്‍കിളികള്‍;പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും

സമരം ശക്തമാക്കി വയല്‍കിളികള്‍;പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും
X
കീഴാറ്റൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരം ശക്തമാക്കി വയല്‍ക്കിളികള്‍. വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പങ്കെടുത്ത ബഹുജന മാര്‍ച്ച് കീഴാറ്റൂര്‍ വയലിലെത്തി. സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. കേരളം കീഴാറ്റൂരിലേക്ക് എന്ന മാര്‍ച്ച് തളിപ്പറമ്പ് ടൗണില്‍ നിന്നാണ് ആരംഭിച്ചത്. വന്‍ ജന പങ്കാളിത്തമാണ് മാര്‍ച്ചിലുള്ളത്. വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു.



സുരേഷ് ഗോപി എംപി, വിഎം സുധീരന്‍, പിസി ജോര്‍ജ്, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്.പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.



വയല്‍ക്കിളികളല്ല, ജനതാല്‍പര്യം കണക്കിലെടുക്കാതെ കടുംപിടുത്തം പിടിക്കുന്ന സര്‍ക്കാരാണ് യഥാര്‍ത്ഥ വികസന വിരോധികളെന്ന് വിഎം സുധീരന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ അന്നത്തെ ജന്മി മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രവും രീതിയുമാണ് ഇപ്പോള്‍ സിപിഎം നേതൃത്വം വയല്‍ക്കിളികള്‍ക്കെതിരെ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it