kannur local

കീഴാറ്റൂരിലൂടെ സിപിഎമ്മിനെ തൂത്തെറിയും: രാഹുല്‍ സിന്‍ഹ

തളിപ്പറമ്പ്: ബംഗാളിലും ത്രിപുരയിലും മാത്രമല്ല, കേരളത്തിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെടാന്‍ പോവുകയാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ.’കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന മുദ്രാവാക്യവുമായി പി കെ കൃഷ്ണദാസ് നയിച്ച ജാഥ ഉദ്ഘാടനം ചെയ്യുകയാിരുന്നു അദ്ദേഹം. ബംഗാളില്‍ സിപിഎമ്മിന് കല്ലറ പണിതത് നന്ദിഗ്രാമാണെങ്കില്‍ കേരളത്തില്‍ അത് കീഴാറ്റൂര്‍ ആയിരിക്കും. മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിലൂടെ കോടികള്‍ സമ്പാദിക്കുകയാണ് അവരുടെ ലക്ഷ്യം.
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കൊപ്പമാണ് സിപിഎം എങ്കില്‍ കേരളത്തില്‍ നേരെ വിപരീതമാണ്. കീഴാറ്റൂരിലെ മണ്ണ് അഴിമതിക്കായി വിട്ടുനല്‍കാന്‍ അനുവദിക്കില്ല. ആര് തള്ളിപ്പറഞ്ഞാലും ബിജെപി ഈ സമരം പാതിവഴിയില്‍ ഉപേക്ഷിക്കില്ല. കേരളത്തില്‍നിന്ന് സിപിഎമ്മിനെ തൂത്തെറിയാനുള്ള തുടക്കമാണിത്. പിണറായി വിജയന് പുനര്‍വിചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സി കെ പത്മനാഭന്‍, എ എന്‍ രാധാകൃഷ്ണന്‍, നമ്പ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂര്‍, സംവിധായകന്‍ അലി അക്ബര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി എന്‍ ജോയ്, രേണുക സുരേഷ്, ശ്രീശന്‍ മാസ്റ്റര്‍, സി സി മോഹനന്‍ മാസ്റ്റര്‍, കെ രഞ്ജിത്ത്, പി ഗോപാലകൃഷ്ണന്‍, തെക്കന്‍ സുനില്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it