kozhikode local

കീഴലില്‍ മുസ്‌ലിം ലീഗ് ഓഫിസ് പെട്രോള്‍ ബോംബെറിഞ്ഞു തകര്‍ത്തു

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ  കീഴലില്‍  മുസ്ലിംലീഗ്ശാഖാ കമ്മറ്റി  ഓഫിസിനു നേരെ അക്രമം. ഓഫിസ് തീവെച്ചതിന് ശേഷം പെട്രോള്‍ ബോംബെറിയുകയായിരുന്നു. അക്രമത്തില്‍ ഓഫിസിന്റെ വാതില്‍ കത്തി ചാമ്പലായി. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കീഴല്‍ ടൗണിലുള്ള ഓഫീസിനു നേരെ അക്രമമുണ്ടായത്.
ഓഫിസിന്റെ വാതിലിനോട് ചേര്‍ന്ന ഭാഗത്ത് ചാക്ക് കൂട്ടിയിട്ടതിന് ശേഷം തീവെക്കുകയായിരുന്നു. തീവെപ്പിലാണ് വാതില്‍ കത്തിയത്. ഇതിന് ശേഷം ഓഫിസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു . ബോംബേറില്‍ ജനലുകളും തകര്‍ന്നു. ഇന്നലെ രാവിലെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വടകര ഡി.വൈ.എസ്.പി.ഉമേഷ്, സി.ഐ ടി.മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. സര്‍വ കക്ഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കീഴല്‍ ടൗണില്‍ പ്രകടനം നടന്നു. പിന്നീട് സര്‍വ കക്ഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കീഴല്‍ ടൗണില്‍ കാമറകളും സ്ഥാപിച്ചു. ടൗണില്‍ വിവിധയിടങ്ങളിലായി ആറ് കാമറകളാണ് സ്ഥാപിച്ചത്. കാമറകളുടെ ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എംഎല്‍.എ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it