Flash News

കീഴടങ്ങാന്‍ തയ്യാര്‍; സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

കീഴടങ്ങാന്‍ തയ്യാര്‍; സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍
X
umar-khalid-jnu

[related]

ന്യൂഡല്‍ഹി:രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട ഉമര്‍ ഖാലിദടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കീഴടങ്ങില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. ഇന്നാണ് നിലപാട് മാറ്റിയത്. ഞായറാഴ്ച രാത്രിയാണ് വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ എത്തിയത്. ക്യാംപസിനകത്തേക്ക് പോലിസിനെ കയറ്റില്ലെന്ന് വിസി ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു.
അതിനിടെ കനയ്യ കുമാറിന്റെ കേസില്‍ ഡല്‍ഹി പോലിസ് അഭിഭാഷകനെ മാറ്റി. രാജ്യദ്രോഹ മുദ്രാവാക്യം ക്യാംപസില്‍ മുഴങ്ങുമ്പോള്‍ കനയ്യ അവിടെ ഉണ്ടായിരുന്നതായി പോലിസ് റിപ്പോര്‍ട്ട് നല്‍കി. ഇതിന് സാക്ഷിയുണ്ടെന്നും പോലിസ് കോടതിയെ അറിയിച്ചു. ഇന്ന് കനയ്യയുടെ ജാമ്യം കോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it