Second edit

കീറ്റോ ഡയറ്റിങ്

ജീവിതശൈലീരോഗങ്ങള്‍ കേരളത്തിന്റെ പുതിയകാല പ്രശ്‌നങ്ങളിലൊന്നാണ്. ഷുഗര്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, പൊണ്ണത്തടി തുടങ്ങിയവയെപ്പറ്റി പരാതി പറയാത്തവരില്ല. ഇവരുടെ നടുവിലേക്കാണ് കീറ്റോ ഡയറ്റിങ് എന്ന പുതിയ ജീവിതശൈലി അവതരിച്ചിട്ടുള്ളത്. അന്നജം തീരെ ഒഴിവാക്കി തല്‍സ്ഥാനത്ത് കൊഴുപ്പിന്റെ അളവു കൂട്ടുക. അതായത് ഇറച്ചിയും മീനും മുട്ടയും പൊരിച്ചും കരിച്ചുമെല്ലാം ഇഷ്ടംപോലെ കഴിക്കാം. ചോറും ചപ്പാത്തിയും പാടില്ല. ലോ കാര്‍ബോഹൈഡ്രേറ്റ്, ഹൈ ഫാറ്റ് (എല്‍സിഎച്ച്എഫ്) എന്നാണ് ഈ ഭക്ഷ്യശീലം കൊണ്ടുനടക്കുന്നവരുടെ അടയാളവാക്യം.
കീറ്റോ ഡയറ്റിങ് അനുദിനം പ്രചാരമാര്‍ജിക്കുകയും വന്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൊണ്ട് വ്യാപകമാവുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അതിന് ഫലവും കാണുന്നു. പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും അവരുടെ തടിയും തൂക്കവും കുറയുന്നു. പൊണ്ണത്തടിയന്‍മാര്‍ സുന്ദരകുട്ടപ്പന്‍മാരാവുന്നു. അപ്പോള്‍ പിന്നെ ആളുകള്‍ ഈ ഭക്ഷ്യരീതിയിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കുമോ?
എന്നാല്‍, ആധുനിക വൈദ്യശാസ്ത്രം ഈ ഭക്ഷ്യരീതിയെ സംശയത്തോടെയാണു നോക്കിക്കാണുന്നത്. കീറ്റോ ഡയറ്റിങ് വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പുതുമയല്ല. ചില പ്രത്യേക രോഗാവസ്ഥയില്‍ പണ്ടേ നിര്‍ദേശിക്കുന്ന ജീവിതസമ്പ്രദായമാണ്. ഈ ഭക്ഷ്യരീതി കിഡ്‌നിയെ ബാധിക്കുമെന്ന് കരുതുന്നവരുമുണ്ട്. പറഞ്ഞിട്ടെന്ത്, ഡോക്ടര്‍മാരടക്കം നിരവധിപേര്‍ കണ്‍മുമ്പിലുള്ള അനുഭവസാക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഈ രീതിക്കു പിന്നാലെ തന്നെയാണ്. ഒടുവില്‍ എന്തുസംഭവിക്കുമോ ആവോ!

Next Story

RELATED STORIES

Share it