Flash News

കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷനെതിരേ അദ്വാനിയും ജോഷിയും

കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷനെതിരേ അദ്വാനിയും ജോഷിയും
X

Kirti-Azad 2
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റലിയുടെ അഴിമതി തുറന്ന് കാട്ടിയ ബിജെപി എം കീര്‍ത്തി ആസാദിനെ പുറത്താക്കിയതിനെതിരേ മുതിര്‍ന്ന നേതാവ് അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും രംഗത്ത്. കീര്‍ത്തി ആസാദിനെ പുറത്താക്കിയ നടപടി തെറ്റായെന്നാണ് നേതാക്കളുടെ അഭിപ്രായം. ജെയ്റ്റ്‌ലിക്കെതിരായ അഴിമതിയെ ഒരു മുതിര്‍ന്ന നേതാവ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്. കീര്‍ത്തി ആസാദിന്റെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയിലെ ഉപദേശക സമിതിയായ മാര്‍ഗദര്‍ശക് മണ്ഡല്‍ ഇന്നു ചേര്‍ന്നിരുന്നു. അദ്വാനി, ജോഷി, യശ്വന്ത് സിന്‍ഹാ, ശാന്ത കുമാര്‍ എന്നിവര്‍ മാര്‍ഗദര്‍ശക് മണ്ഡലിലെ നേതാക്കളാണ് .ബിജെപി കേന്ദ്രനേതൃത്വത്തിനെതിരേ നേരത്തെയും ഇവര്‍ രംഗത്ത് വന്നിരുന്നു.
മാര്‍ഗ്ദര്‍ശക് മണ്ഡലില്‍ മോഡിയും രാജ്‌നാഥ് സിങും അംഗങ്ങളാണ്. എന്നാല്‍ ഇവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല.മോഡി റഷ്യന്‍ പര്യടനത്തിലാണ്. തന്റെ സസ്‌പെന്‍ഷന്‍ മാര്‍ഗദര്‍ശക് മണ്ഡലില്‍ ചര്‍ച്ച ചെയ്യണമെന്ന് കീര്‍ത്തി ആസാദ് ഇന്നലെ  ആവശ്യപ്പെട്ടിരുന്നു.

അതിനിടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കയതിന് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു. അഴിമതി തുറന്ന് കാട്ടിയതാണോ താന്‍ ചെയ്ത തെറ്റ് എന്നും ആസാദ് ചോദിച്ചു. കീര്‍ത്തി ആസാദിന് പിന്തുണയുമായി പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമിയും രംഗത്ത് എത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it