Kottayam Local

കീരിയാതോട്ടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി അഞ്ചു ലക്ഷം രൂപ വകയിരുത്തി അനുവദിക്കുകയും പുതിയ നഗരസഭ തുടരനുവാദം നല്‍കുകയും ചെയ്ത് പൂര്‍ണമായും നവീകരിച്ച കീരിയാതോട്ടം ജനകീയ ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ജോയി എബ്രഹാം എംപി നിര്‍വഹിച്ചു.
എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
നടയ്ക്കല്‍ അറഫാ ജങ്ഷനില്‍ പുതുപ്പറമ്പില്‍ ഫൈസല്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ ചേര്‍ന്ന യോഗത്തില്‍ സൊസൈറ്റി ചെയര്‍മാനും മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി എം ഷരീഫ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി പി നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി എം സിറാജ്. നിസാര്‍ കുര്‍ബാനി, റാഫി അബ്ദുല്‍ ഖാദര്‍, വിവിധ കക്ഷിനേതാക്കളായ അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, വി എച്ച് നാസര്‍, കെ ഐ നൗഷാദ്, വി പി മജീദ്, പരിക്കൊച്ച് കുരുവനാല്‍, മാഹിന്‍ തലപ്പള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it