Flash News

കീടനാശിനി ശ്വസിച്ച് മഹാരാഷ്ട്രയില്‍ 18 കര്‍ഷകര്‍ മരിച്ചു: 467 പേര്‍ ചികില്‍സയില്‍

കീടനാശിനി ശ്വസിച്ച് മഹാരാഷ്ട്രയില്‍ 18 കര്‍ഷകര്‍ മരിച്ചു: 467 പേര്‍ ചികില്‍സയില്‍
X



മുംബൈ: മഹാരാഷ്ട്രയിലെ യവത്മല്‍ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467 പേര്‍ ചികില്‍സയിലാണ്. പരുത്തിച്ചെടിക്ക് കീടനാശിനി അടിക്കുന്നതിനിടെയാണ് അപകടം. ചില കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. പ്രൊഫെഫനൊസ് എന്ന കീടനാശിനിയാണ് അപകടാവസ്ഥയ്ക്ക് കാരണമെന്നാണ് വിവരം. കാലാവസ്ഥാ വ്യതിയാനം മൂലവും കീടങ്ങളുടെ ആക്രമണം കാരണവും കൃഷി നഷ്ടത്തിലായതോടെ കൃഷിയിടങ്ങളില്‍ കൂടുതല്‍ അളവില്‍ കീടനാശിനി ഉപയോഗിച്ചതാണ് അപകടകാരണമെന്ന് വിലയിരുത്തപ്പെടുന്നു.

[related]
Next Story

RELATED STORIES

Share it