Idukki local

കീടനാശിനി ഉപയോഗിക്കാത്തവര്‍ 40 ശതമാനമെന്ന് സര്‍വേ

തൊടുപുഴ: പച്ചക്കറി കൃഷി രീതികളെയും പച്ചക്കറി കൃഷിയില്‍ ജനങ്ങള്‍ക്കുള്ള താല്‍പര്യത്തെയും കുറിച്ച് മനസ്സിലാക്കാന്‍ മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ ബി എഡ് വിദ്യാര്‍ഥികള്‍ തൊടുപുഴ, മുവാറ്റുപുഴ താലൂക്കുകളില്‍ സര്‍വേ നടത്തി.
പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് രണ്ടു താലൂക്കുകളില്‍ 580 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. സന്ദര്‍ശിച്ച വീടുകളില്‍ 89 ശതമാനത്തിലും പച്ചക്കറി കൃഷിയുള്ളതായി കണ്ടു. കൃഷി ഉള്ളവരില്‍ 12 ശതമാനം വീട്ടുകാര്‍ ആവശ്യമായ എല്ലാ പച്ചക്കറികളും സ്വന്തമായി ഉല്‍പാദിപ്പിക്കുന്നവരാണ്. ആവശ്യമായ പച്ചക്കറിയുടെ ഏറിയ ഭാഗവും സ്വന്തം കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുകയും ബാക്കി ഭാഗം വാങ്ങുകയും ചെയ്യുന്നവര്‍ 42 ശതമാനമുണ്ട്. ഏതാനും ഇനങ്ങള്‍ മാത്രം ഉല്‍്പാദിപ്പിക്കുകയും കൂടുതല്‍ ഭാഗം വാങ്ങുകയും ചെയ്യുന്നവര്‍ 46 ശതമാനം. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പച്ചക്കറി കോവലാണ്. മാത്രമല്ല പച്ചക്കറിയുമായി ബന്ധപ്പെട്ട എല്ലാ കൃഷിപ്പണികളും സ്വന്തമായി ചെയ്യുന്നവരാണ് 77 ശതമാനം വീട്ടുകാരും.
രണ്ട് ശതമാനം വീട്ടുകാര്‍ എല്ലാ ജോലികളും ജോലിക്കാരെ കൊണ്ട് ചെയ്യിക്കുമ്പോള്‍ ജോലിക്കാരുടെ സഹായവും കൂടി ഉപയോഗിക്കുന്നവര്‍ 21 ശതമാനം. 55 ശതമാനം ആളുകള്‍ ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. രാസ വളങ്ങള്‍ ഉപയോഗിക്കുന്നവര്‍ എട്ട് ശതമാനം. രണ്ടുവളങ്ങളും ഉപയോഗിക്കുന്നവര്‍ 29 ശതമാനം. വളങ്ങള്‍ ഒന്നും ഉപയോഗിക്കാത്തവര്‍ എട്ട് ശതമാനം.
Next Story

RELATED STORIES

Share it