kannur local

കീം പ്രവേശനപ്പരീക്ഷ തുടങ്ങി; ജില്ലയില്‍ 23 കേന്ദ്രങ്ങള്‍, 9000 വിദ്യാര്‍ഥികള്‍

കണ്ണൂര്‍: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷകള്‍ക്ക്തുടക്കമായി. കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ 23 കേന്ദ്രങ്ങളിലായി 9000ത്തോളം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതുന്നത്. രാവിലെ 10 മുതല്‍ 12.30 വരെയാണ് സമയം. ചോദ്യപേപ്പറുകള്‍ പ്രത്യേക വാഹനങ്ങളില്‍ പോലിസ് സുരക്ഷയോടെ ട്രഷറിയില്‍നിന്ന് രാവിലെ എട്ടോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു.
ഇതിനായി അഞ്ച് വാഹനങ്ങള്‍ ഒരുക്കിയിരുന്നു. ഓരോ കേന്ദ്രങ്ങളിലേക്കും പ്രവേശനപ്പരീക്ഷാ കണ്‍ട്രോളറുടെ പ്രത്യേക ്രപതിനിധികളായി വിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും നിരീക്ഷകനായി ഒരു കോളജ് അധ്യാപകനും പ്രവര്‍ത്തിക്കുന്നു. പ്രവേശനപ്പരീക്ഷയിലെ സ്‌കോറിനും യോഗ്യതാ പരീക്ഷയില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും തുല്യപ്രാധാന്യം നല്‍കി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എന്‍ജിനീയറിങ് പ്രവേശനം. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളില്‍ മുടക്കമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബിയും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പരീക്ഷ ഇന്നും തുടരും.
Next Story

RELATED STORIES

Share it