Cricket

കിവീസിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നു പൊള്ളാര്‍ഡ് പിന്‍മാറി

കിവീസിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്നു പൊള്ളാര്‍ഡ് പിന്‍മാറി
X


നെല്‍സണ്‍:  ന്യൂസിലന്‍ഡിനെതിരായ മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡ് പിന്‍മാറി.വ്യക്തിപരമായ കാരണത്താലാണ് പൊള്ളാര്‍ഡ് പരമ്പരയില്‍ നിന്നും പിന്‍മാറിയതെന്ന് വിന്‍ഡീസ് കോച്ച് മൈക്ക് ഹെസ്സന്‍ പറഞ്ഞു. പൊള്ളാര്‍ഡിന് പകരം ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹിറ്റ്‌മെയറിനെ ടീമിലെടുത്തു. നേരത്തേ, പരിക്കു കാരണം ഫാസ്റ്റ് ബൗളര്‍ റാന്‍സ്‌ഫോര്‍ഡ് ബീറ്റന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. ആദ്യ ട്വന്റി20 മല്‍സരം ഇന്നു നെല്‍സണില്‍ വച്ച് നടക്കും. നേരത്തേ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്- ഏകദിന പരമ്പരകള്‍ പരാജയപ്പെട്ടാണ് ഇന്ന് വിന്‍ഡീസ് ട്വന്റി20 മല്‍സരത്തിനിറങ്ങുന്നത്.
Next Story

RELATED STORIES

Share it