malappuram local

കിഴിശ്ശേരിയില്‍ തെരുവുകച്ചവടം ഗ്രാമപ്പഞ്ചായത്ത് ഒഴിപ്പിച്ചു

അരീക്കോട്: കിഴിശ്ശേരി ടൗണ്‍, പാലത്തില്‍ പുറായ്, മുണ്ടംപറമ്പ്, കൊണ്ടോട്ടി അരീക്കോട് റോഡില്‍ തെരുവോരങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റമദാന്‍ താല്‍ക്കാലിക കടകള്‍ കുഴിമണ്ണ പഞ്ചായത്ത് ആരോഗ്യവകുപ്പും കൊണ്ടോട്ടി പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒഴിപ്പിച്ചു. അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, പ്രത്യേക മസാല കൂട്ടിച്ചേര്‍ത്ത മാങ്ങ, പൈനാപ്പിള്‍, കാരറ്റ്, നെല്ലിക്ക, കുലുക്കി സര്‍ബത്ത് എന്നിവയാണ് ആരോഗ്യവകുപ്പ് നശിപ്പിച്ചത്. റമദാനില്‍ ഇത്തരം കടകള്‍ യുവാക്കളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്.
രാത്രി ഏഴുമുതല്‍ രാത്രി പത്തുവരെയാണ് കച്ചവടം. ഉപയോഗിച്ചവര്‍ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയും ഒരുതരം ലഹരിക്കടിമപ്പെടുന്നത് പോലെയാണെന്നും കീഴിശ്ശേരി അങ്ങാടിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ  മിന്നല്‍ പരിശോധന. കുഴിമണ്ണ പഞ്ചായത്തില്‍ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം കച്ചവട സ്ഥാപനങ്ങള്‍ ഒരു കാരണവശാലും നിലനിര്‍ത്തില്ലെന്ന് കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറി എസ് നൈയ്‌സാം പറഞ്ഞു. ഗര്‍ഭം കലക്കി, ആനമയക്കി, ദമ്മ് സോഡാ, ബെയ് രാജബെയ്, എന്ന പരസ്യവാചകം അലറിവിളിച്ചുകൊണ്ട് അലോസരം സൃഷ്ടിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറി എസ് നൈയ്‌സാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ് ആലുങ്ങല്‍, എഎസ്‌ഐഇപി അയ്യപ്പന്‍ എന്നിവര്‍ പരിശോധനയ്്ക്ക് നേതൃത്വം നല്‍കി.
കൊണ്ടോട്ടി സിഐ ഹനീഫയുടെ നിര്‍ദേശാനുസരണം സിപിഒമാരായ ഇ രാജീഷ്,കെ അബ്ദുല്‍ സത്താര്‍, എം തൗഫീക്ക് മുബാറക്ക്, കെ ഷാജി, പി എസ് രതീസ്, കെ നൗഷാദലി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it