thrissur local

കിഴക്കേക്കോട്ട ജങ്ഷന്‍ വികസനം : സ്ഥലമെടുപ്പിനെ ചൊല്ലി അഴിമതി വിവാദം



തൃശൂര്‍: കിഴക്കേ കോട്ട ജംഗ്ഷന്‍ വികസനത്തിന് സ്ഥലമെടുപ്പിനെ ചൊല്ലി അഴിമതി വിവാദം പുകയുന്നു. അഴിമതിയും ക്രമക്കേടും നടന്നതായി ഇടതുപക്ഷം, സറണ്ടര്‍ ചെയ്ത് കിട്ടിയ നഗരസഭാ ഭൂമി കയ്യേറി വേലിക്കെട്ടിയത് തിരിച്ചുപിടിക്കാനും സാഹചര്യം തെളിഞ്ഞു.ജംഗഷന്‍ വികസനത്തിന് 4.5 സെന്റ് സ്ഥലം ഫാത്തിമ നഗര്‍ കോപ്പറേറ്റീവ് ബാങ്ക് സൗജന്യമായി കോര്‍പ്പറേഷന് കൈമാറിയിരിക്കുന്നു. പാലിശ്ശേരി പോള്‍, പയ്യപ്പിള്ളി പെരുമ്പിള്ളിക്കാടന്‍ ജെയ്‌സി ജോബി, പെരുമ്പിളിക്കാടന്‍ ജോയി, ഡോ.തോമസ് എന്നിവരുടെ 739, 740 സര്‍വ്വെ നമ്പറില്‍പെട്ട 8.55 സെന്റ് സ്ഥലം 27.11.2014ല്‍ അന്നത്തെ ജില്ലാകലക്ടര്‍ എം എസ് ജയ ഉടമകളുമായി നെഗോഷിയേറ്റ് ചെയ്തും സെന്റിന് 17.5 ലക്ഷം രൂപ വില നിര്‍ണ്ണയിച്ചതിനനുസരിച്ച് സ്ഥലം സര്‍വ്വെ വിലക്കുവാങ്ങാന്‍ 22.12.2014ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് ഒരുടമക്ക് മാത്രമേ ജനകീയാസൂത്രണഫണ്ടില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ വില നല്‍കിയിരുന്നുള്ളൂ. മറ്റ് മൂന്ന് പേര്‍ക്ക് വില നല്‍കിയിരുന്നില്ല. അതിനിടെ യുഡിഎഫ് ഭരണം മാറി.ആ ഫയിലില്‍ വിലനിര്‍ണ്ണയിച്ച് നല്‍കാന്‍ എല്‍ഡിഎഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടതനുസരിച്ച് സെന്റിന് 8.5 ലക്ഷം ആര്‍ഡിഒ നിശ്ചയിച്ച് നല്‍കിയ വില. അങ്ങിനെയിരിക്കെ ഭൂമിക്ക് നേരത്തെ 17.5 ലക്ഷം വില നിശ്ചയിച്ച് നല്‍കിയതില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്നാണ് എല്‍ഡിഎഫ് ആരോപണം.അതേസയമം, ജില്ലാകലക്ടര്‍ എം എസ് ജയ ഉടമകളുമായി ചര്‍ച്ച നടത്തി നിശ്ചയിച്ച് നല്‍കിയ വിലയാണ് നല്‍കിയതെന്നും അതില്‍ അഴിമതി ആരോപണത്തിന്  അടിസ്ഥാനമില്ലെന്നും ജംഗ്ഷന്‍ വികസനത്തിന് നേതൃത്വം നല്‍കിയ അന്നത്തെ മേയര്‍ രാജന്‍ പല്ലന്‍ പറയുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ശക്തന്‍നഗറിലെ കടമുറി ഇടപാടില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരേ അതിഗുരുതരമായ അഴിമതി ആരോപണം രാജന്‍ പല്ലന്‍ ഉന്നയിച്ചതിന് ബദലായാണ് പല്ലനെതിരെ കിഴക്കേകോട്ട വികസനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ആരോപണം ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് നിലപാട്.
Next Story

RELATED STORIES

Share it