thiruvananthapuram local

കിഴക്കേകോട്ട-ചാല-കിള്ളിപ്പാലം റോഡിന് 3.30 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കിഴക്കേക്കോട്ട ചാല കിള്ളിപ്പാലം റോഡിന് 3.30 കോടിരൂപയുടെ ഭരണാനുമതി ലഭ്യമായതായി വിഎസ് ശിവകുമാര്‍ എംഎല്‍എ. വെള്ളപ്പൊക്കം തടയുന്നതിന് ഓട നിര്‍മിച്ച് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.
സാങ്കേതികാനുമതി ലഭ്യമായാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബീമാപള്ളി - പൂന്തുറ റോഡിന് രണ്ടുകോടി രൂപയുടെയും, അമ്പലത്തറ പൂന്തുറ റോഡിന് 1.7 രൂപയുടെയും ഭരണാനുമതി ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. സഞ്ചാരയോഗ്യമല്ലാതെ തകര്‍ന്നുകിടക്കുന്ന അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിന് ഭരണാനുമതി ലഭ്യമാകുന്നതിന് നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2.25 കോടിരൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ആയുര്‍വേദകോളജ് കുന്നുംപുറം റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
മുടങ്ങിക്കിടക്കുന്ന പെരുനെല്ലി, വള്ളക്കടവ് പാലങ്ങളുടെ നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it