malappuram local

കിഴക്കന്‍ മേഖലകളില്‍ മൂന്നു ദിവസം വൈദ്യുതി നിയന്ത്രണം

മലപ്പുറം: സബ്‌സ്റ്റേനിലെ 110/66 കെവി ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് രണ്ടു വരെ ജില്ലയിലെ മഞ്ചേരി, നിലമ്പൂര്‍, എടക്കര, പൂക്കോട്ടുപാടം, മങ്കട, പെരിന്തല്‍മണ്ണ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പകല്‍ സമയങ്ങളില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയില്‍ ഒരു മണിക്കൂറും രാത്രികാലങ്ങളില്‍ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ ഒരു മണിക്കൂറും വീതമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുക. മലപ്പുറം സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള 40 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോമര്‍ വഴിയാണ് മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ ആറ് സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതിലെ രണ്ടാം നമ്പര്‍ ട്രാന്‍സ്‌ഫോമറില്‍ രൂപപ്പെട്ട ഓയില്‍ ലീക്ക് അടിയന്തരമായി പരിഹരിക്കുന്നതിനും ബുഷിങുകള്‍ മാറ്റുന്നതിനുമാണ് അറ്റകുറ്റപണി.
ഈ പ്രവൃത്തികള്‍ ചെയ്ത് തീര്‍ക്കാന്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വേണം. ഈ കാലയളവില്‍ 40 എംവിഎ ശേഷിയുള്ള ഒരു ട്രാന്‍ഫോമര്‍ മാത്രമേ സര്‍വീസില്‍ ഉണ്ടാവുകയുള്ളൂ. മലപ്പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന ആറ് സ്റ്റേഷനുകളിലെ മൊത്തം വൈദ്യുതി ആവശ്യം നിറവേറ്റാന്‍ ഒരു ട്രാന്‍സ്‌ഫോമര്‍ അപര്യപ്തമായതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it