World

കിഴക്കന്‍ ജറുസലേമില്‍ തുര്‍ക്കി എംബസി തുറക്കുമെന്ന് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: കിഴക്കന്‍ ജറുസലേമില്‍ തുര്‍ക്കി എംബസി തുറക്കുമെന്നു പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഇസ്താംബൂളില്‍ ചേര്‍ന്ന അറബ് ഉച്ചകോടി കിഴക്കന്‍ ജറുസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉര്‍ദുഗാന്റെ പ്രഖ്യാപനം. ജറുസലേം ഇസ്രായേല്‍ നിയന്ത്രണത്തിലാണെന്നിരിക്കെ ഇത് എങ്ങനെ സാധ്യമാവുമെന്നു വ്യക്തമല്ല. ഫലസ്തീനികള്‍ ജറുസലേമിനെ അവരുടെ ഭാവി തലസ്ഥാനമായാണ് കാണുന്നത്. 1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തത്.ഡിസംബര്‍ ആറിനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി തെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത്.
Next Story

RELATED STORIES

Share it