World

കിഴക്കന്‍ ഗൂത്ത: വിമതര്‍ കീഴടങ്ങി; അവശേഷിക്കുന്നത് ദൗമ മാത്രം

ദമസ്‌കസ്: വ്യോമാക്രമണം ശക്തമാക്കിയ കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യത്തിനു കീഴടങ്ങിയ വിമതര്‍ പ്രദേശം വിട്ടുതുടങ്ങി. കിഴക്കന്‍ ഗൂത്തയിലെ മൂന്നു വിമത കേന്ദ്രങ്ങളില്‍ ദൗമ മാത്രമാണ് വിമതനിയന്ത്രണത്തില്‍ അവശേഷിക്കുന്നത്. വിമതര്‍ അടക്കമുള്ള 25 ബസ്സുകള്‍ കിഴക്കന്‍ ഗൂത്തയില്‍ നിന്നു സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ അര്‍ബിനിലേക്ക് തിരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങളായി ഇവിടെ നിന്നു സിവിലിയന്‍മാരുടെ പലായനം തുടരുകയായിരുന്നു.
ഹറസ്തയില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെയാണ് കിഴക്കന്‍ ഗൂത്തയില്‍ നിന്നു വിമതര്‍ പിന്‍വാങ്ങുന്നത്. റഷ്യയുടെ നേതൃത്വത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിമതര്‍ ഗൂത്ത വിടാന്‍ തയ്യാറായത്.
കിഴക്കന്‍ ഗൂത്തയില്‍ നിന്നു 900 പേര്‍ ഇദ്‌ലിബിലേക്ക് പലായനം ചെയ്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. റഷ്യയുടെ മധ്യസ്ഥതയുടെ അടിസ്ഥാനത്തിലുള്ള രണ്ടാമത്തെയും അവസാനത്തെയും ഒഴിപ്പിക്കലാണ് നടക്കുന്നതെന്നു ഹറസ്ത—യിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലയ്ത് അല്‍ അബ്ദുല്ല പറഞ്ഞു. എന്നാല്‍, കിഴക്കന്‍ ഗൂത്തയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടതായി വിമതരുടെ വക്താവായ വഈല്‍ ഉല്‍വാന്‍ ആരോപിച്ചു.
ഫെബ്രുവരി 18 മുതല്‍ റഷ്യയുടെ പിന്തുണയോടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തിയ രക്തരൂഷിതമായ ആക്രമണത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടതായും 5000ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായുമാണ് കണക്ക്. അതേസമയം, ഗൂത്തയിലെ ഏറ്റവും വലിയ വിമത കേന്ദ്രമായ ദൗമയില്‍ ജയ്ശ് അല്‍ ഇസ്‌ലാം വിമതരുമായി ധാരണയിലെത്താന്‍ റഷ്യന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ല. ദൗമയില്‍ ഒന്നരലക്ഷത്തോളം സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ ഭക്ഷണത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായും റിപോര്‍ട്ടുണ്ട്. ദമസ്‌കസ്: വ്യോമാക്രമണം ശക്തമാക്കിയ കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യത്തിനു കീഴടങ്ങിയ വിമതര്‍ പ്രദേശം വിട്ടുതുടങ്ങി. കിഴക്കന്‍ ഗൂത്തയിലെ മൂന്നു വിമത കേന്ദ്രങ്ങളില്‍ ദൗമ മാത്രമാണ് വിമതനിയന്ത്രണത്തില്‍ അവശേഷിക്കുന്നത്. വിമതര്‍ അടക്കമുള്ള 25 ബസ്സുകള്‍ കിഴക്കന്‍ ഗൂത്തയില്‍ നിന്നു സിറിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ അര്‍ബിനിലേക്ക് തിരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങളായി ഇവിടെ നിന്നു സിവിലിയന്‍മാരുടെ പലായനം തുടരുകയായിരുന്നു.
ഹറസ്തയില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെയാണ് കിഴക്കന്‍ ഗൂത്തയില്‍ നിന്നു വിമതര്‍ പിന്‍വാങ്ങുന്നത്. റഷ്യയുടെ നേതൃത്വത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിമതര്‍ ഗൂത്ത വിടാന്‍ തയ്യാറായത്.
കിഴക്കന്‍ ഗൂത്തയില്‍ നിന്നു 900 പേര്‍ ഇദ്‌ലിബിലേക്ക് പലായനം ചെയ്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. റഷ്യയുടെ മധ്യസ്ഥതയുടെ അടിസ്ഥാനത്തിലുള്ള രണ്ടാമത്തെയും അവസാനത്തെയും ഒഴിപ്പിക്കലാണ് നടക്കുന്നതെന്നു ഹറസ്ത—യിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലയ്ത് അല്‍ അബ്ദുല്ല പറഞ്ഞു. എന്നാല്‍, കിഴക്കന്‍ ഗൂത്തയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടതായി വിമതരുടെ വക്താവായ വഈല്‍ ഉല്‍വാന്‍ ആരോപിച്ചു.
ഫെബ്രുവരി 18 മുതല്‍ റഷ്യയുടെ പിന്തുണയോടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം നടത്തിയ രക്തരൂഷിതമായ ആക്രമണത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടതായും 5000ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായുമാണ് കണക്ക്. അതേസമയം, ഗൂത്തയിലെ ഏറ്റവും വലിയ വിമത കേന്ദ്രമായ ദൗമയില്‍ ജയ്ശ് അല്‍ ഇസ്‌ലാം വിമതരുമായി ധാരണയിലെത്താന്‍ റഷ്യന്‍ സൈന്യത്തിനു കഴിഞ്ഞിട്ടില്ല. ദൗമയില്‍ ഒന്നരലക്ഷത്തോളം സിവിലിയന്‍മാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ ഭക്ഷണത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it