Idukki local

കിഴക്കന്‍പാടം-ചാത്തന്‍മല കോളനി റോഡ് നിര്‍മാണം നിലച്ചു

ഉടുമ്പന്നൂര്‍: കിഴക്കന്‍പാടം-ചാത്തന്‍മല കോളനി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതു ജനങ്ങള്‍ക്കു ദുരിതമായി. 2015ല്‍ നാല്‍പ്പത്തഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടും മേഖലയിലെ ഗതാഗതപ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍ അലംഭാവം കാട്ടുകയാണ്. 2016 നവംബറില്‍ റോഡുപണി ആരംഭിച്ചെങ്കിലും 2017 ഫെബ്രുവരിയോടെ റോഡിന്റെ പണി പാതിവഴിയില്‍ നിര്‍ത്തി. റോഡിന്റെ ചെയ്ത പണികള്‍ക്ക്  ബില്‍തുക വെസ്‌റ്റേണ്‍ ഗട്ട്‌സ് വഴി നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്ന് റോഡിന്റെ പണികള്‍ ഉപേക്ഷിച്ചെന്നുമാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. അതേസമയം, പണിയുടെ നഷ്ടം ഗവണ്‍മെന്റില്‍ നിന്ന് ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണെന്നാണ് കരാറുകാരും പറയുന്നത്. നിലവില്‍ റോഡ് കാല്‍നട യാത്രക്കാര്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത വിധം ഇടിച്ചുതകര്‍ത്ത നിലയിലാണ്. കൂടാതെ കിഴക്കന്‍പാടം റോഡിന്റെ ഓരത്ത് റോഡ് പണിക്കാവശ്യമായ മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കിയിട്ട് ആ ഭാഗവും തടസ്സപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉടന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച നബാര്‍ഡ് വഴിയുള്ള കേന്ദ്രഗവണ്‍മെന്റ് ഫണ്ട് നഷ്ടപ്പെടാനും പ്രദേശത്തെ ജനങ്ങള്‍ നിത്യദുരിതത്തില്‍ക്കുടുങ്ങാനും കാരണമാവും. റോഡ് പണി പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ കിഴക്കന്‍പാടം-ചാത്തന്മല കോളനിവാസികള്‍ സമരത്തിന് ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it