kozhikode local

കിളി ഇനം ചേറ്റുമല്‍സ്യങ്ങള്‍ ശേഖരിച്ച ബോട്ട് കസ്റ്റഡിയില്‍

ബേപ്പൂര്‍: ഹാര്‍ബറിലേക്ക് നിരോധിച്ച വള മല്‍സ്യവും കിളി ഇനത്തില്‍പ്പെട്ട ചെറുമത്സ്യങ്ങളുമായി വന്ന മത്സ്യ ബന്ധന ബോട്ട് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. സിഐ സുജിതിന്റ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബേപ്പൂര്‍ ഹാര്‍ബറിനു പുറത്തായി കടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോഴിക്കോട് കരുവന്‍തുരുത്തി സ്വദേശി റഹീമിന്റെ ഉടമസ്ഥതയിലുള്ള അല്‍ നൂര്‍”എന്ന ബോട്ട് കസ്റ്റഡിയില്‍ എടുത്തത്. ബോട്ട് പരിശോധിച്ചപ്പോള്‍ ഏകദേശം ഒരു ടണ്ണോളം ചെറു മല്‍സ്യം കാണപ്പെട്ടു. തുടര്‍ന്ന് ബോട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് യാര്‍ഡില്‍ എത്തിച്ചു. ജുവനൈല്‍ ഫിഷിങ് നടത്തിയതിനും കണ്ണിവലിപ്പം കുറഞ്ഞ മത്സ്യ ബന്ധനവല ഉപയോഗിച്ചതിനും കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് 1980 പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് റിപോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ കോഴിക്കോടിന് സമര്‍പ്പിച്ചു. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മല്‍സ്യം 45100 രുപ ക്ക് ലേലം ചെയ്തു തുക സര്‍ക്കാരിലേക്ക് അടച്ചു. ജുവനൈല്‍ ഫിഷിങ് നടത്തിയതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം 50000 രൂപ ബോട്ടുടമയില്‍ നിന്നും പിഴ ഈടാക്കി.സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബിജു ,സിവില്‍ പോലീസ് ഓഫിസര്‍ പി പി രൂപേഷ് എന്നിവര്‍ പട്രോളിങ് ടീമിലുണ്ടായിരുന്നു. ബേപ്പൂര്‍ പുതിയാപ്പ ഹാര്‍ബറുകള്‍ കേന്ദ്രമാക്കി നടക്കുന്ന വളമത്സ്യ കച്ചവടത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പരിശോംന നടത്തി നടപടി സ്വീകരിക്കുവാന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിനു ശേഷം കടലില്‍ പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it