kannur local

കിളിയന്തറയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കിളിയന്തറ 32ാം മൈലില്‍ ഒമ്‌നിവാനും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വാന്‍ യാത്രക്കാരായ എട്ടുപേര്‍ക്ക് പരിക്കേറ്റു. പേരാവൂര്‍ കുനിത്തലയില്‍ നിന്നു പേരട്ടയിലെ ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഒരു കുടുംബത്തില്‍പെട്ടവരാണ് അപകടത്തില്‍പെട്ടത്. വീരാജ്‌പേട്ടയില്‍ നിന്നു വളപട്ടണത്തേക്ക് വരികയായിരുന്ന ലോറിയുമായി ഇടിച്ച് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കുനിത്തലയിലെ മുതുക്കുളം കുടുംബാംഗങ്ങളായ ബിജുതോമസ്(44), ഷിബിന്‍(46), ജോയ് തോമസ്(46), ജോണ്‍(70), ജീന(40), തെയ്യാമ്മ(65), സാബു(49), മേരി(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചുപേരെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും മൂന്നു പേരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തകര്‍ന്ന വാനിനുള്ളില്‍ കുടുങ്ങിപ്പോയവരെ ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലിസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
Next Story

RELATED STORIES

Share it