കിലയുടെ പരിശീലന പരിപാടികള്‍ പഠിക്കാന്‍ മംഗോളിയന്‍ സംഘമെത്തി

മുളംകുന്നത്തുകാവ്: കിലയുടെ പരിശീലനപരിപാടികള്‍ പഠിക്കാന്‍ മംഗോളിയന്‍ സംഘമെത്തി. മംഗോളിയയിലെ ഉലാന്‍ബത്തുര്‍ മുനിസിപ്പാലിറ്റിയിലെ  ഏഴു വനിത—കളുള്‍പ്പെടെയുള്ള പതിനൊന്നംഗസംഘം ഇതിനായി ഒരാഴ്ചക്കാലം കിലയില്‍ ചെലവഴിക്കും.
കിലയിലെത്തിയ സംഘത്തെ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ഫാക്കല്‍റ്റികള്‍, ഫിനാന്‍സ് ഓഫിസര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഏഷ്യന്‍ ഫൗണ്ടേഷനിലെ നഗരഭരണ പ്രോജക്ട് ഡെപ്യൂട്ടി മാനേജര്‍, നഗരഭരണ പ്രോജക്ട് ഓഫീസര്‍, നഗരഭരണ പ്രോജക്ട് മാനേജര്‍, അധികാരവികേന്ദ്രീകരണ പരിപാടിയുടെ പ്രോജക്ട് ഓഫീസര്‍, ഉലാന്‍ബത്തുര്‍ മുനിസിപ്പാലിറ്റി പൊതുഭരണവകുപ്പുമേധാവി, ധനകാര്യവകുപ്പു തലവന്‍, മനുഷ്യ വിഭവശേഷി ഓഫീസര്‍, നഗരവിദ്യാഭ്യാസ ഏജന്‍സി ഭരണമേധാവി,  നയരൂപീകരണ ഓഫീസര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. പരിശീലനലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്ന രീതി,  പരിശീലന വിഷയങ്ങള്‍ നിശ്ചയിക്കുന്ന രീതി,  പരിശീലനവിഷയങ്ങള്‍ സംവിധാനം ചെയ്യുന്ന വിധം, പരിശീലനത്തിനാവശ്യമായ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കല്‍, പരിശീലനസ്ഥാപനത്തിലെ  അടിസ്ഥാന സൗകര്യങ്ങള്‍
എന്നിവ കണ്ടു മനസ്സിലാക്കാനും അതു മംഗോളിയയില്‍ നടപ്പിലാക്കാന്‍, കാര്യശേഷി വികസന പരിശീലനപരിപാടി  തയ്യാറാക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
ലോഗിന്‍ ഏഷ്യയാണ് ഇവര്‍ക്കിതിനു സൗകര്യമൊരുക്കുന്നത്. ലോഗിന്‍ ഏഷ്യ സെക്രട്ടേറിയറ്റ് അംഗങ്ങളായ യാക്കൂബ്,സുരേഷ് എന്നിവര്‍ സംഘത്തൊടൊപ്പമുണ്ട്.
Next Story

RELATED STORIES

Share it