കിര്‍ഗിസ്താന്‍ പ്രധാനമന്ത്രി രാജിവച്ചു

ബിഷ്‌കെക്ക്: കിര്‍ഗിസ്താന്‍ പ്രധാനമന്ത്രി തെമിര്‍ സരിയേവ് രാജിവച്ചു. പാര്‍ലമെന്റംഗങ്ങള്‍ സരിയേവിനെതിരേ അഴിമതിയാരോപണം നടത്തിയതിന് പിന്നാലെയാണ് രാജി. ആരോപണങ്ങളും കള്ളപ്രചാരണങ്ങളും സര്‍ക്കാരിനെ ബാധിക്കുമെന്നതിനാലാണ് രാജി വയ്ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 104 കിലോമീറ്റര്‍ റോഡ് പുനരുദ്ധാരണത്തിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ടാണ് ആരോപണം. ടെന്‍ഡര്‍ ചൈനീസ് കമ്പനിക്ക് നല്‍കുന്നതിന് സരിയേവുമായി അടുപ്പമുള്ളവര്‍ ശ്രമം നടത്തിയതായി ഗതാഗത വകുപ്പുമന്ത്രി ആര്‍ഗിന്‍ബെക് മലബായേവ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it