Flash News

കിരീടവരള്‍ച്ചയ്ക്ക് അറുതി വരുത്താന്‍ ഡല്‍ഹി സിംഹങ്ങള്‍



ഹീറോ ഇന്ത്യന്‍  സൂപ്പര്‍  ലീഗിന്റെ കഴിഞ്ഞ മൂന്നു സീസണുകളുടെ ചരിത്രംപരിശോധിച്ചാല്‍ ഏറ്റവും അധികം സ്ഥിരത നിലനിര്‍ത്തിയ ടീമാണ് ഡല്‍ ഹി ഡൈനാമോസ്. എല്ലാ സീസണിലും അവസാന നാല് സ്ഥാനത്തെത്തുമെന്നുറപ്പാക്കാവുന്ന ടീം. അതിനപ്പുറം കടന്ന് കിരീടം കൈയെത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാലിടറി വീഴുന്ന പതിവ് രീതിക്ക് ഇത്തവണ ഡല്‍ഹിക്ക് അറുതി വരുത്തേണ്ടതുണ്ട്.എവേ മല്‍സരങ്ങളിലാണ് മുന്‍സീസണുകളിലെല്ലാം ഡല്‍ഹിക്കാര്‍ക്ക് കാലിടറുന്നത്. ഹീറോ ഇന്ത്യന്‍  സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന സീസണില്‍ സെമിഫൈനല്‍ സ്ഥാനം കഷ്ടിച്ചു നഷ്ടപ്പെട്ടു അഞ്ചാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അതിനു ശേഷം ടീം വ്യക്തമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലും അവസാന നാലാംസ്ഥാനം വരെ എത്തുവാന്‍ അവര്‍ക്കു കഴിഞ്ഞു.2015ല്‍ ഗോവയ്‌ക്കെതിരെ ഒരുഗോളിന്റെ ലീഡ് നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാംപാദത്തില്‍ 0-2നു ഗോവയോട് തോറ്റു. കഴിഞ്ഞ സീസണില്‍ കേരളബ്ലാസ്‌റ്റേഴ്‌സിനോട് ആദ്യപാദത്തില്‍ 0-1നു തോറ്റു. എന്നാല്‍ കൊച്ചിയില്‍  കളിച്ച രണ്ടാംപാദത്തില്‍ 2-1നു ജയിച്ചു. പക്ഷേ തുടര്‍ന്നു  2-2ല്‍ ആയ മല്‍സരം പെനല്‍റ്റിഷൂട്ടൗട്ടില്‍ വിധിയെഴുതി. ഇതില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായി മൂന്നുഗോളുകള്‍ക്ക് ജയിച്ചു.
ടീം ഫോര്‍മേഷനില്‍ കാതലായ മാറ്റം
മുന്‍ സീസണുകളില്‍ ഡല്‍ഹി ചില താരങ്ങളില്‍ അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയായിരുന്നു ടീമിനെ അണിയിച്ചൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ അതില്ല. പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരുയൂണിറ്റ് ആയി കളിക്കാരെ വിന്യസിക്കാന്‍ ഡല്‍ഹിക്കു കഴിഞ്ഞിട്ടുണ്ട്.  കഠിനാധ്വാനികളായ പ്രീതംകോട്ടാല്‍, സെനറാല്‍ട്ടെ, പ്രതീക് ചൗധരി, സെയ്ത്യാസെന്‍ സിങ്, ,റോമിയോഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. ഇതിനു പുറമെ മധ്യനിരയില്‍  പരിചയസമ്പന്നരായ രണ്ട് ലാറ്റിനമേരിക്കന്‍ താരങ്ങള്‍ കൂടി എത്തിയിട്ടുണ്ട് .ഉറുഗ്വയേില്‍  നിന്നുംമത്യാസ് മിര്‍ബാജെയും ബ്രസീലില്‍ നിന്നും പൗളീഞ്ഞ്യോഡയസും. വിങില്‍ വേഗതയുള്ള കളിക്കാരെ നിയോഗിക്കാനും ഇക്കുറി ടീം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
തന്ത്രങ്ങള്‍ മെനയാന്‍ പോര്‍ച്ചുഗീസ് കോച്ച്
ഈസീസണില്‍ ഡൈനാമോസ് എന്ന പടക്കപ്പലിന്റെ അമരക്കാരന്റെ പങ്ക് വഹിക്കാനുള്ളത് പോര്‍ച്ചുഗലില്‍ നിന്നുള്ള മിഗുവേല്‍ എഞ്ചലിനാണ്. ഡൈനാമോസിന്റെ നാലാമത്തെപരിശീലകനാണ് ഇദ്ദേഹം. സ്്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡിനു വേണ്ടിയും അവരുടെ ബി,സി ടീമുകള്‍ക്ക് വേണ്ടിയും പരിശീലനത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച മിഗുവേലിന്റെ പരിചയസമ്പത്തായിരിക്കും ഇത്തവണ ഡല്‍ഹിയുടെ  മുന്നേറ്റങ്ങളില്‍ പ്രതിഫലിക്കുക.
Next Story

RELATED STORIES

Share it