കിരീടനേട്ടം ജയത്തോടെ ആഘോഷിച്ച് ബയേണും യുവന്റസും
BY Sumeera SMR15 May 2016 3:40 AM GMT
Sumeera SMR15 May 2016 3:40 AM GMT
മ്യൂണിക്ക്/റോം: വിജയത്തോട് കൂടി ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കും യുവന്റസും ലീഗ് സീസണിന് തിരശ്ശീലയിട്ടു. ജര്‍മന്‍ ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 3-1ന് ഹാനോവറിനെ പരാജയപ്പെടുത്തുകയായിരുന്നു.
നേരത്തെ തന്നെ കിരീടം ഉറപ്പിച്ച ബയേണ്‍ ഇന്നലത്തെ ജയത്തോടെ സീസണിലെ പോയിന്റ് നേട്ടം 88 ആക്കി ഉയര്‍ത്തി. ബയേണിനു വേണ്ടി മരിയോ ഗോട്സെ ഇരട്ട ഗോള്‍ നേടി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ചാംപ്യന്മാരുടെ മറ്റൊരു സ്കോറര്‍.
ഇറ്റാലിയന്‍ ലീഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നേരത്തെ തന്നെ കിരീടം നിലനിര്‍ത്തിയ യുവന്റസ് അവസാന റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. യുവന്റസിനായി പൗലോ ദ്വബാല ഇരട്ട ഗോള്‍ നേടി. പാട്രിക് എവ്റ, ജിയോര്‍ജിയോ ചില്ലിയേനി എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു. 91 പോയിന്റുമായാണ് യുവന്റസ് സീസണ് അവസാനിപ്പിച്ചത്.

Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT