Sports

കിരീടനേട്ടം ജയത്തോടെ ആഘോഷിക്കാന്‍ ലെസ്റ്റര്‍ ഇന്നിറങ്ങും

കിരീടനേട്ടം ജയത്തോടെ ആഘോഷിക്കാന്‍ ലെസ്റ്റര്‍ ഇന്നിറങ്ങും
X
leicester

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അപ്രതീക്ഷിത ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ജയത്തോടെ ഈ നേട്ടം ആഘോഷിക്കാനുറച്ച് ഇന്നു കളത്തില്‍. 37ാം റൗണ്ട് മല്‍സരത്തില്‍ എവര്‍ട്ടനാണ് ലെസ്റ്ററിന്റെ എതിരാളികള്‍.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോര്‍വിച്ചിനെ യും വെസ്റ്റ്‌ബ്രോം ബോണ്‍മൗത്തിനെയും ചെല്‍സി സണ്ടര്‍ലാന്‍ഡിനെയും വെസ്റ്റ്ഹാം സ്വാന്‍സിയെയും സ്‌റ്റോക്ക് സിറ്റി ക്രിസ്റ്റല്‍ പാലസിനെയും ആസ്റ്റണ്‍വില്ല ന്യൂകാസിലിനെ യും നേരിടും.
36 മല്‍സരങ്ങളില്‍ നിന്ന് 22 ജയവും 11 സമനിലയും മൂന്നു തോല്‍വിയുമടക്കം 77 പോയി ന്റാണ് ലെസ്റ്ററിനുള്ളത്. രണ്ടാമതുള്ള ടോട്ടനം ഹോട്‌സ്പര്‍ ഏഴു പോയിന്റ് പിന്നിലാണ്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കളിയില്‍ ചെല്‍സിയുമായി ടോട്ടനം 2-2ന്റെ സമനില വഴങ്ങിയതോടെയാണ് ലെസ്റ്റര്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ചത്.
ഇന്നു ജയിച്ചാല്‍ ബയേണിനു കിരീടം
ബെര്‍ലിന്‍: ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ തുടര്‍ച്ചയായ നാലാം കിരീടധാരണം ഇന്നുണ്ടായേക്കും.
പുതുമുഖ ടീം ഇന്‍ഗോല്‍സ്റ്റാറ്റിനെതിരായ ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ മൂന്നു മല്‍സരം ബാക്കിനില്‍ക്കെ ബയേണിനു കിരീടം നിലനിര്‍ത്താം.
32 മല്‍സരങ്ങളില്‍ നിന്ന് 82 പോയിന്റാണ് ബയേണിന്റെ സമ്പാദ്യം. രണ്ടാമതുള്ള ബൊറൂസ്യ ഡോട്മുണ്ട് അഞ്ചു പോയിന്റ് പിന്നിലാണ്.
Next Story

RELATED STORIES

Share it