കിരീടത്തിനരികില്‍ പത്തനംതിട്ടയും ഇരവിപേരൂര്‍ സെന്റ് ജോണ്‍സും
BY Sumeera SMR29 Nov 2015 5:19 AM GMT
Sumeera SMR29 Nov 2015 5:19 AM GMT
പത്തനംതിട്ട: ജില്ലാ സ്കൂള്‍ കായികമേളയിലെ ആദ്യ ദിനം മൂന്നാം സ്ഥാനക്കാരായിരുന്ന പത്തനംതിട്ട സബ്ജില്ല രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചു കയറി കിരീടം പിടിക്കുമെന്ന സൂചന നല്കി. സ്കൂള്‍ അടിസ്ഥാനത്തിലെ ഓവറോള്‍ ചാംപ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സും സീതത്തോട് കെആര്‍പിഎം സ്കൂളും ഇഞ്ചോടിഞ്ച് മുന്നേറ്റം നടത്തുന്നു.
സബ്ജില്ലാ അടിസ്ഥാനത്തില്‍ പത്തനംതിട്ട 132 പോയിന്റുമായാണ് മുന്നിലെത്തിയത്. 15 സ്വര്‍ണവും 17 വെള്ളിയും ആറ് വെങ്കലവുമാണ് പത്തനംതിട്ട നേടിയത്. ആദ്യദിനം രണ്ടാം സ്ഥാനത്തായിരുന്ന പുല്ലാട് സബ്ജില്ല 77പോയിന്റുമായി സ്ഥാനം നിലനിര്‍ത്തി. ഏഴു സ്വര്‍ണവും 11 വെള്ളിയും ഒമ്പത് വെങ്കലുമാണ് പുല്ലാട് കരസ്ഥമാക്കിയിട്ടുളളത്. ഏഴു സ്വര്‍ണവും ആറ് വെള്ളിയും 11 വെങ്കലവും നേടിയ റാന്നിയും ഏഴ് സ്വര്‍ണവും ഏഴു വെളളിയും എട്ടു വെങ്കലവും നേടി വെണ്ണിക്കുളവും എട്ടു സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പതു വെങ്കലവുമായി അടൂരും 64 പോയിന്റുകള്‍ വീതം സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ്.
പുല്ലാട് സബ്ജില്ലയിലെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസാണ് സ്കൂളുകളില്‍ മുന്നിലുളളത്.
ആറ് സ്വര്‍ണവും നാലു വീതം വെള്ളിയും വെങ്കലവും നേടിയ സെന്റ് ജോണ്‍സിന് 46 പോയിന്റു ലഭിച്ചു. നാല് സ്വര്‍ണവും ആറ് വെളളിയും ഏഴു വെങ്കലവുമായി 45 പോയിന്റുമായി വെണ്ണിക്കുളം സബ് ജില്ലയിലെ സെന്റ് ബഹനാന്‍സ് എച്ച്. എസ്. എസ് തൊട്ടു പിന്നിലുണ്ട്. പത്തനംതിട്ട സബ് ജില്ലയിലെ സീതത്തോട് കെആര്പിഎംഎച്ചഎസ്എസ്, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്.എസ് സ്കൂളുകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. മറ്റ് ഉപജില്ലകളുടെ പോയിന്റു നില: തിരുവല്ല 54, കോന്നി 53, കോഴഞ്ചേരി 15, ആറന്മുള 14, പന്തളം 11, മല്ലപ്പള്ളി 10. ജില്ലാ സ്കൂള്‍ കായികമേള ഇന്നു സമാപിക്കും.
രാവിലെ 11.30ന് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആന്‍േറാ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷതവഹിക്കും.രാവിലെ ഏഴിന് ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കും.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT