kozhikode local

കിരീടംസിറ്റി ഉപജില്ലയ്ക്ക്

പേരാമ്പ്ര: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയ്ക്ക് ഓവറോള്‍ കലാകിരീടം. ജനറല്‍ വിഭാഗത്തില്‍ കൊയിലാണ്ടി ഉപജില്ല 359 പോയന്റുമായി ഒന്നാമതെത്തി. 357 പോയന്റുമായി സിറ്റി ഉപജില്ലയാണ് രണ്ട—ാം സ്ഥാനത്ത്. 319 പോയിന്റ് നേടിയ പേരാമ്പ്ര ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 388 പോയിന്റുകള്‍ നേടി കോഴിക്കോട് സിറ്റി ഒന്നാമതെത്തിയപ്പോള്‍ ബാലുശ്ശേരി ഉപജില്ല 344 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും 327 പോയിന്റുകളുമായി കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. യുപി ജനറല്‍ വിഭാഗത്തില്‍ 147 പോയിന്റുമായി സിറ്റി ജേതാക്കളായി. 145 പോയിന്റുമായി കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനവും 139 പോയിന്റുമായി ചേവായൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്എസ്എസ് 162 പോയിന്റുമായി മികച്ച സ്‌കൂളായി. 158 പോയിന്റ് നേടി മേമുണ്ട എച്ച്എസ്എസ് ഉം 115 പോയിന്റ് നേടി. ഗവ. മാപ്പിള വിഎച്ച്എസ്എസ് സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മേമുണ്ട എച്ച്എസ്എസ് 163 പോയന്റുമായി മികച്ച സ്‌കൂളായി. 137 പോയിന്റ് നേടിയ ചേവായൂര്‍ സില്‍വര്‍ ഹില്‍സ് സ്‌കൂളും 130 നേടിയ വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 58 പോയിന്റുകളുമായി പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ മികച്ച സ്‌കൂളായി. 45 പോയിന്റ് നേടിയ കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 40 പോയിന്റുമായി വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. അറബിക് കലോല്‍സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 87 പോയിന്റുമായി നാദാപുരം ഉപജില്ല ജേതാക്കളായി. 82 പോയിന്റുകള്‍ നേടി തോടന്നൂരും ഫറോക്ക് ഉപജില്ലയും രണ്ടാം സ്ഥാനം നേടിയപ്പോള്‍ 80 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം അറബിക് കലോല്‍സവത്തില്‍ 63 പോയി ന്റുമായി ചോമ്പാല ഉപജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കി. 59 പോയിന്റുമായി കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനവും 46 പോയന്റുമായി നാദാപുരം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 51 പോയിന്റ് നേടി വാണിമേല്‍ ക്രസന്റ് എച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. വടകര എംയുഎം വിഎച്ച്എസ്എസും കുട്ടമ്പൂര്‍ എച്ച്എസും രണ്ടാം സ്ഥാനം പങ്കിട്ടു. നൊച്ചാട് എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.യുപി വിഭാഗത്തില്‍ ഓര്‍ക്കാട്ടേരി എംയുപിഎസ് 48 പോയിന്റോടെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എഎംയുപിഎസ് രണ്ടാം സ്ഥാനവും വടകര എംയുഎം വിഎച്ച്എസ് മൂന്നാം സ്ഥാനവും നേടി.യുപി വിഭാഗം സംസ്‌കൃതോല്‍സവത്തില്‍ 88 പോയിന്റോടെ ചോമ്പാല ഉപജില്ല ഒന്നാം സ്ഥാനം നേടി. 86 പോയിന്റുമായി ചേവായൂര്‍ രണ്ടാം സ്ഥാനവും 84 പോയിന്റുകളുമായി മേലടിയും കുന്നുമ്മലും മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗം സംസ്‌കൃതോല്‍സവത്തി ല്‍ അഴിയൂര്‍ ഈസ്റ്റ് യുപി, ചാത്തമംഗലം എയുപിഎസ്, ചെറുവണ്ണൂര്‍ യുപിഎസ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Next Story

RELATED STORIES

Share it