kannur local

കിയാല്‍ ഓഫിസിലേക്ക് സിപിഎം മാര്‍ച്ച്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം നിര്‍മാണവുമായി ബന്ധപ്പെട്ട പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും സമീപവാസികളുടെ പ്രയാസം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കിയാല്‍ പ്രൊജക്റ്റ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി.
റണ്‍വേ നിര്‍മാണം തുടങ്ങിയതോടെ നീര്‍ച്ചാലുകള്‍ ഇല്ലാതായി വെള്ളം ഗതിമാറിയൊഴുകി വീടുകളിലും കൃഷിയിടങ്ങളിലും നാശമുണ്ടാവുന്നത് തടയാന്‍ തോടുകള്‍ പുനര്‍നിര്‍മിച്ച് പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കുക, ലേബര്‍ ക്യാംപുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തോടുകളി—ലും പുഴയിലും കിണറുകളിലും എത്തുന്നത് തടയാന്‍ ശാസ്ത്രീയ മാര്‍ഗം സ്വീകരിക്കുക, 2007ല്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ച 113 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം കാണുക, കാനാട് പ്രദേശത്ത് നിര്‍മിച്ച വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നതും പുതുതായി വീട് നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതും തടഞ്ഞുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് പിന്‍വലിക്കുക, തകര്‍ന്ന മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് നന്നാക്കുക ധര്‍ണ നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ ടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം പി പുരുഷോത്തമന്‍, ഏരിയാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it