Flash News

കിമ്മുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് ട്രംപ്



ടോക്കിയോ: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു തയ്യാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പര്യടനത്തിനിടെ പല ഏഷ്യന്‍ നേതാക്കളുമായും താന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരുമായും സംസാരിക്കാന്‍ താന്‍ ഒരുക്കമാണ്. അതൊരു ശക്തിയായോ, ബലഹീനതയായോ കരുതുന്നില്ല. വ്യക്തികളുമായി ഒരുമിച്ചിരിക്കുന്നതും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതും ഒരു മോശം കാര്യമായി കാണുന്നില്ല- ട്രംപ് വ്യക്തമാക്കി. എന്നാല്‍, അത്തരത്തിലൊരു കൂടിക്കാഴ്ച നടക്കുകയാണെങ്കില്‍ അതു വളരെ നേരത്തെയായിപ്പോവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയില്‍ നിന്നു വരുന്ന മിസൈലുകളെ യുഎസില്‍ നിന്നു വാങ്ങുന്ന ഉപകരണങ്ങള്‍ കൊണ്ട്് ജപ്പാന് ആകാശത്തു വച്ചു തന്നെ തകര്‍ക്കാമെന്ന് ഇരുനേതാക്കളുടെയും സംയുക്തമ വാര്‍ത്താ സമ്മേളനത്തില്‍  ട്രംപ് പറഞ്ഞു. തങ്ങളുടെ രാജ്യത്തേക്കു വരുന്ന മിസൈലുകളെ ആവശ്യമെങ്കില്‍ തടുക്കുമെന്നും അതിനു വേണ്ടിയുള്ള കരാറിലെത്താനുള്ള നീക്കത്തിലാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അറിയിച്ചു.  കഴിഞ്ഞ മാസങ്ങളില്‍ ഉത്തര കൊറിയ ജപ്പാനു നേരെ രണ്ടു തവണ ആക്രമണം നടത്തിയിരുന്നു.  ആബെ യുഎസില്‍ നിന്നു വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയില്‍ നിന്നു ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൈന്യത്തെ എല്ലാ വിധത്തിലും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നിയമ സഹകരണത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആബെ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇതു സംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചതായി ഇരുനേതാക്കളും വ്യക്തമാക്കിയിട്ടില്ല. മേഖലയില്‍ സാമ്പത്തിക സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഇരുനേതാക്കളും അറിയിച്ചു.
Next Story

RELATED STORIES

Share it