Flash News

കിഫ്ബി: പരിഹസിച്ച് സംസാരിച്ചിട്ടില്ലെന്ന് മന്ത്രി സുധാകരന്‍



തിരുവനന്തപുരം: ടാക്‌സ് കണ്‍സല്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ധനവകുപ്പിനെതിരെയും കിഫ്ബി പദ്ധതികള്‍ക്കെതിരെയും താന്‍ പരിഹസിച്ചു പ്രസംഗിച്ചെന്ന വാര്‍ത്ത ഭാവനാസൃഷ്ടിയാണെന്നു മന്ത്രി ജി സുധാകരന്‍. ഒരക്ഷരം പോലും കിഫ്ബിക്കെതിരേ സംസാരിച്ചിട്ടില്ല. കിഫ്ബി മുഖേന സംസ്ഥാനത്ത് ഉണ്ടാവുന്ന വികസന കുതിപ്പിനെപ്പറ്റിയാണു സംസാരിച്ചത്. ഈ ആരോപണം ബോധപൂര്‍വം കെട്ടിച്ചമച്ചതാണ്. ഇതു പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it